രാജ്യത്തെ കൊവിഡ് ബാധിതർ 60 ലക്ഷത്തിലേക്ക്

രാജ്യത്തെ കോവിഡ് ബാധിതർ 60 ലക്ഷത്തിലേക്ക് അടുക്കുന്നു. കർണാടകയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ 8,811 പേരുടെ വർധന ഉണ്ടായി. ഇതോടെ കർണാടകയിൽ ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,66,023 പിന്നിട്ടു.

പുതിയ 5,647 രോഗികൾ തമിഴ്‌നാട്ടിൽ കഴിഞ്ഞ 24 മണിക്കൂറിൽ ഉണ്ടായി. ഇതോടെ തമിഴ്‌നാട്ടിൽ മൊത്തം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5,75,017 ലേക്ക് എത്തി. മഹാരാഷ്ട്രയിൽ പുതിയ 430 മരണങ്ങളും 20,419 പുതിയ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു. 23,644 പേർക്ക് കഴിഞ്ഞ 24 മണിക്കൂറിൽ രോഗമുക്തി ലഭിച്ചു.

ആന്ധ്രാ പ്രദേശിൽ 7,293 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് ബാധിതർ 6,68,751 ലേക്ക് ഉയർന്നു. ദില്ലിയിലും കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുകയാണ്.

കോവിഡ് ബാധിതനായ ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉള്ളതായി ദില്ലി മാക്സ് ആശുപത്രി അറിയിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News