രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയെ വട്ടം കറക്കുന്ന പേരാണ് എഷ്നകുട്ടി.ഹൂപ്പ് നര്‍ത്തകി എഷ്നക്കുട്ടിയുടെ പുതിയ വീഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു.
സാരി ഉടുത്ത് ഹൂല ഹൂപ്സ് നൃത്തം ചെയ്താണ് എഷ്ന എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നത്. ദില്ലി 6 എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായ ‘സസുരാല്‍ ഗന്ധാ ഫൂല്’ എന്ന ഗാനത്തിനാണ് എഷ്നയുടെ ചുവട്.
‘സാരീ ഫ്ളോ’ എന്ന ഹാഷ്ടാഗ് നല്‍കിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ആ വളയവും സാരിയും എത്രത്തോളം വഴക്കത്തോടെയാണ് എഷ്നക്കൊപ്പം നൃത്തം ചെയ്യുന്നത്.ദില്ലിക്കാരിയായ ഏഷ്നയുടെ അച്ഛനമ്മമാരുടെ വീട് കേരളമാണ്.അങ്ങനെയാണ് കുട്ടി എന്ന പേര് വാലായി വന്നത്.
വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് എഷ്നക്കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. എഷ്നക്കുട്ടിയെ അനുകരിച്ച് വീഡിയോ പുനഃരാവിഷ്കരിക്കാന്‍ ശ്രമിക്കുന്നവരും നിരവധിയാണ്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here