അന്തരിച്ച മുന്‍ മന്ത്രി പി കെ വേലായുധന്റെ ഭാര്യക്ക് ലൈഫില്‍ നിന്നും സര്‍ക്കാര്‍ വീട് അനുവദിച്ചു. കാലങ്ങളായി വീടിനായി കോണ്‍ഗ്രസ് ഓഫീസില്‍ കയറി ഇറങ്ങിയ വ്യക്തിയാണ് ഗിരിജ. പക്ഷെ വീട് എന്ന സ്വപ്നം പൂവണിയുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യ പ്രകാരവും. തിരുവനന്തപുരം നഗരസഭയ്ക്ക് കീഴില്‍ കല്ലടിമുഖത്ത് തയ്യാറാകുന്ന ഫ്‌ളാറ്റ് സ്വന്തമാകുന്നതിന്റെ സന്തോഷത്തിലാണ് ഗിരിജ.
മരണപ്പെട്ട മുന്‍ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന പികെ.വേലായുധന്റെ ഭാര്യ ഗിരിജാണിത്. 17 വര്‍ഷമായി വാടകയ്ക്ക് താമസിക്കുന്നു. ഇപ്പോള്‍ കിടക്കാന്‍ സ്വന്തമായി ഒരു വീട് എന്ന ആ സ്വപ്നമാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ഇവര്‍ക്ക് സഫലീകരിച്ച് നല്‍കുന്നത്.നിരവധി തവണ കോണ്‍ഗ്രസ് ഓഫീസുകളില്‍ കയറി ഇറങ്ങി, യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരെയും കണ്ടു. പക്ഷെ ഫലം കണ്ടില്ല.
തിരുവനന്തപുരം നഗരസഭയുടെ കല്ലടി മുഖത്തെ ഭവന സമുച്ഛയത്തില്‍ ഒഴിവുണ്ടായിരുന്ന ഒരു ഫ്ളാറ്റാണ് ഗിരിജാ വേലായുധന് അനുവദിച്ചത്. ഇപ്പോള്‍ കാക്കാംമൂലയിലുള്ള കൂട്ടുകാരിയുടെ വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസിക്കുകയാണ് ഈ മുന്‍ മന്ത്രിയുടെ ഭാര്യ. അതിനൊരു അവസാനമുണ്ടാവുന്നതിലുള്ള സന്തോഷവും അവര്‍ മറച്ചുവച്ചില്ല.
ഗിരിജയെ പോലെയുള്ള ഒരോ വ്യക്തിയുടെയും സ്വപ്നമാണ് ഒരു വീട്. അതാണ് വിവാദത്തില്‍ മൂക്കി കൊല്ലാന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. എന്നാല്‍ 82ലെ കെ.കരുണാകരന്‍ മന്ത്രിസഭയിലെ മന്ത്രി പികെ വേലായുധന്റെ ഭാര്യ ഗിരിജയ്ക്ക് വീട് നല്‍കാനുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനം കാണിക്കുന്നു, ആ പദ്ധതിയുടെ ലക്ഷ്യവും സുതാര്യതയും.
Get real time update about this post categories directly on your device, subscribe now.