സമരത്തിനിറങ്ങിയ കോണ്‍ഗ്രസ് നേതാവില്‍ നിന്ന് കൊവിഡ് ബാധിച്ച് അച്ഛന്‍ മരിച്ചു; അമ്മ ചികിത്സയില്‍

തൃശൂര്‍: ആള്‍ക്കൂട്ട അക്രമ സമരത്തിനിറങ്ങിയ കോണ്‍ഗ്രസ് പുത്തൂര്‍ മണ്ഡലം സെക്രട്ടറിയില്‍നിന്ന് കോവിഡ് ബാധിച്ച് അച്ഛന്‍ മരിച്ചു.

ഒല്ലൂരിലെ പുത്തൂര്‍ കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറിയായ ഷിജു തേറാട്ടിലിന്റെ അച്ഛന്‍ വാറുണ്ണി (69)യാണ് വെള്ളിയാഴ്ച മരിച്ചത്. ഷിജുവിന്റെ അമ്മയ്ക്കും രോഗം സ്ഥിരീകരിച്ചു. ഇവര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

കോവിഡ് വ്യാപനം കണക്കിലെടുക്കാതെ നിരവധി ആള്‍ക്കൂട്ട സമരങ്ങളില്‍ ഇയാള്‍ പങ്കെടുത്തിരുന്നു. സമരങ്ങളില്‍ പങ്കെടുത്തവര്‍ കോവിഡ് ടെസ്റ്റ് നടത്തരുതെന്ന ഡിസിസി രഹസ്യനിര്‍ദേശമുള്ളതിനാല്‍ രോഗലക്ഷണം ഉണ്ടായിട്ടും പുറത്തറിയിച്ചില്ല.

ആരും അറിയാതിരിക്കാന്‍ സ്വന്തം വീടിനുപകരം കോര്‍പറേഷന്‍ പരിധിയിലുള്ള തറവാട്ട് വീട്ടിലേക്ക് മാറിത്താമസിച്ചു. ഇതോടെയാണ് കോവിഡ് ഹൈറിസ്‌ക് കാറ്റഗറിയില്‍പ്പെട്ട അച്ഛനും അമ്മയ്ക്കും രോഗം പകര്‍ന്നത്.

എന്നാല്‍, രോഗം മൂര്‍ച്ഛിച്ചതോടെ മരണഭയം കൊണ്ട് ഇയാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പിന്നാലെ കോവിഡ് ബാധിച്ച് വാറുണ്ണിയെയും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഷിജുവിനൊപ്പം സമരത്തിനിറങ്ങിയ കെഎസ്യു ജില്ലാ സെക്രട്ടറി വി എസ് ഡേവിഡിനും യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ആല്‍ജോ ചാണ്ടിക്കും രോഗമുണ്ട്. ഇവരെക്കൂടാതെ നൂറോളം പ്രവര്‍ത്തകര്‍ക്ക് രോഗബാധയുള്ളതായാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News