ജയിലില്‍ പോകേണ്ടി വന്നാല്‍ പോകും: ഭാഗ്യലക്ഷ്മി

സ്ത്രീകളെ അപമാനിച്ച വിജയ് നായര്‍ക്കെതിരെ പ്രതികരിച്ച സംഭവത്തില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ പോകുമെന്ന് ഭാഗ്യലക്ഷ്മി.

വിഷയത്തില്‍ കേസെടുക്കുമെന്നറിയാമായിരുന്നു. പരസ്യമായാണ് പ്രതിഷേധം നടത്തിയത്. ഇന്ത്യയിലാകെ ഇത്തരം കാര്യങ്ങള്‍ക്കെതിരെയുള്ള നിയമങ്ങള്‍ ശക്തമല്ല. ഈ വിഷയത്തില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ പോകും. തലയില്‍ മുണ്ടിട്ട് ജയിലില്‍ പോകില്ല. നിയമം ആരും കയ്യിലെടുക്കരുതെന്നു തന്നെയാണ് അഭിപ്രായം. ഈ വിഷയത്തില്‍ എന്ത് ഭവിഷ്യത്തും നേരിടും. ലാപ്‌ടോപ്പും മൊബൈലും നശിപ്പിച്ചിരുന്നെങ്കില്‍ എന്തു ചെയ്യുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News