കോവിഡ് വാക്‌സിൻ വാങ്ങാൻ കേന്ദ്രം 80,000 കോടി രൂപ നല്‍കേണ്ടിവരും: സിറം ഇന്‍സ്റ്റിറ്റ്യൂട്ട്‌

രാജ്യത്ത് കോവിഡ് വാക്സിൻ മുഴുവൻ ജനങ്ങൾക്കും എത്തിക്കുന്നതിനായി സർക്കാർ 80,000 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്ന് പുനെയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ അദാർ പൂനാവാലയാണ് ഇക്കാര്യം അറിയിച്ചത്.

കോവിഡ് പ്രതിരോധവാക്സിന്റെ നിർമ്മാണത്തിലും രാജ്യത്താകമാനം വിതരണം നടത്തുന്നതിനും ഇന്ത്യ വലിയ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും പുനാവാല പറഞ്ഞു.

ഇന്ത്യയുടെ ആവശ്യങ്ങൾ കണ്ടെത്തുവാനും പൂർത്തീകരിക്കാനും രാജ്യത്തിനകത്തും പുറത്തും പ്രവർത്തിക്കുന്ന വാക്സിൻ നിർമാതാക്കൾ സംഭരണം, വിതരണം തുടങ്ങിയ കാര്യങ്ങളിൽ മാർഗരേഖ വേണമെന്നും അടുത്ത വർഷത്തോടെ ഇതിലേക്കായി 80,000 കോടിരൂപ ചെലവാക്കാൻ സർക്കാർ തയ്യാറാണോ എന്നും കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ട്വിറ്ററിൽ ചോദിച്ചു.

രാജ്യത്ത് കോവിഡ് -19 രോഗികളുടെ എണ്ണം ആറ് ദശലക്ഷത്തിനടുത്തെത്തിയ സാഹചര്യത്തിലാണ് പ്രമുഖ വാക്സിൻ നിർമാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ചോദ്യം ഉന്നയിച്ചിരിക്കുന്നത്.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ പങ്കാളികളായ ആസ്ട്ര സെനീക്ക, നോവ വാക്സ് തുടങ്ങിയ അന്താരാഷ്ട്ര കമ്പനികളുടെ സഹകരണത്തോടെയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഡ് വാക്സിന്റെ നിർമ്മാണം തുടങ്ങിയിരിക്കുന്നത്. ഇതിനിടെ ഓക്സ്ഫോർഡ് വികസിപ്പിച്ച കോവിഷീൽഡ് വാക്സിന്റെ മനുഷ്യ പരീക്ഷണം മുംബൈയിലും പുണെയിലുമായി നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News