കോട്ടയം: കേരളാ കോണ്‍ഗ്രസ് നേതാവും ചങ്ങനാശേരി എംഎല്‍എയുമായ സിഎഫ് തോമസ് അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
കേരളാ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു സിഎഫ് തോമസ്. നിലവില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ചെയര്‍മാനാണ്. ഗ്രാമവികസന, രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രിയുമായിരുന്നു.
ചങ്ങനാശേരിയിലാണ് സിഎഫ് തോമസിന്റെ ജനനം. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയരംഗത്തേക്ക് എത്തിയ അദ്ദേഹം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനത്തിലൂടെയാണ് പേരെടുക്കുന്നത്. ആദ്യകാലത്ത് കോണ്‍ഗ്രസിന്റെ സജീവപ്രവര്‍ത്തകനായിരുന്നു.
പിന്നീട് കേരള കോണ്‍ഗ്രസ് രൂപീകരിച്ചപ്പോള്‍ പാര്‍ട്ടിയുടെ ചങ്ങനാശേരി മണ്ഡലം അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് കേരള കോണ്‍ഗ്രസ് കോട്ടയം സെക്രട്ടറിയും സംസ്ഥാന ഭാരവാഹിയുമായി. കേരള കോണ്‍ഗ്രസ് എമ്മിന്റെ ജനറല്‍ സെക്രട്ടറിയായും ഇടക്കാലത്ത് ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പതിനൊന്നാം നിയമസഭയില്‍ ഗ്രാമവികസനം, രജിസ്‌ട്രേഷന്‍, ഖാദി, എന്നി വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു.
Get real time update about this post categories directly on your device, subscribe now.