ശാന്തിവിള ദിനേശിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്‌

സിനിമാ സംവിധായകനും നിര്‍മാതാവുമായ ശാന്തിവിള ദിനേശിനെതിരെ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ചലചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മിയുടെ പരാതിയിലാണ് കേസ്.

ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യൂട്യൂബിലൂടെ നേരത്തെ ഇയാള്‍ ഭാഗ്യലക്ഷമിക്കെതിരെ തുടര്‍ച്ചയായി മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. നേരത്തെ വിജയ് പി നായരുടെ പരാതിയില്‍ ഭാഗ്യലക്ഷമിക്കെതിരെയും മറ്റ് രണ്ട് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

വീടുകയറി ആക്രമിച്ച് മൊബൈലും ലാപ്‌ടോപ്പും ഉള്‍പ്പെടെ അപഹരിച്ചുവെന്നും ദേഹോപദ്രവമേല്‍പ്പിച്ചു, അസഭ്യം പറഞ്ഞു എന്നിങ്ങനെയാണ് വിജയ് പി നായരുടെ പരാതി.

സ്ത്രീകള്‍ക്കെതിരെ യൂട്യൂബില്‍ അശ്ലീല പരാമര്‍ശം നടത്തിയതിന് ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ വിജയ് പി നായര്‍ക്കെതിരെ പ്രതിഷേധം അരങ്ങേറിയിരുന്നു. ആക്ടിവിസ്റ്റ് ദിയ സന, ആക്ടിവിസ്റ്റും അധ്യാപികയുമായ ശ്രീലക്ഷമി അറയ്ക്കല്‍ എന്നിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

വിജയ് പി നായരുടെ പരാതിയില്‍ തനിക്കെതിരെ വന്ന കേസില്‍ വിഷമമൊന്നും ഇല്ലെന്നും ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്‌തെന്ന സംതൃപ്തിയാണ് തനിക്കുള്ളതെന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News