ഇതൊക്കെ ആഗ്രഹിച്ച് ചെയ്യുന്നതല്ല: ചെയ്തു പോകുന്നതാണ്:ഭാഗ്യലക്ഷ്മി വിഷയത്തില്‍ ശാരദ കുട്ടി

ഭാഗ്യലക്ഷ്മി വിഷയത്തില്‍ പ്രതികരണവുമായി എസ് ശാരദ കുട്ടി.

ശാരദ കുട്ടിയുടെ വാക്കുകള്‍: നിസ്സഹായതകളുടെയും നിവൃത്തികേടുകളുടെയും അപമാനങ്ങളുടെയും ക്ഷോഭങ്ങളുടെയും പാരമ്യത്തില്‍ , മറ്റാരും തനിക്കില്ലെന്നു വരുന്ന അവസ്ഥയില്‍ മനുഷ്യര്‍ക്ക് ചെയ്യേണ്ടി വരുന്ന ചില പ്രവൃത്തികളുണ്ട്.

അത് എതിര്‍ നില്‍ക്കുന്നവന്റെ തലവെട്ടിപ്പൊളിക്കലോ തെറി വിളിയോ വെട്ടോ കുത്തോ ഒക്കെയായി മാറാം. അഭിനന്ദനവും സ്വീകരണവും ആഗ്രഹിച്ചു ചെയ്യുന്ന പ്രകടനങ്ങളല്ല അത്. മറ്റൊരു മാര്‍ഗ്ഗവുമില്ലെന്നു വരുന്ന ഘട്ടത്തില്‍ ഭ്രാന്തെടുത്തു ചെയ്തു പോകുന്നതാണ്.
വേദനകള്‍ മനസ്സിലാക്കാത്ത സമൂഹമായിപ്പോയി നമ്മുടേത്.

തലയോട്ടി പിളര്‍ക്കുന്ന തരം അധിക്ഷേപങ്ങള്‍ നേരിട്ടാണ് ഇവിടെ സ്ത്രീകള്‍ ജീവിക്കുന്നത്. ഒറ്റക്കൊറ്റക്ക് ഇതിനെയൊക്കെ ചെന്നു നേരിടാനാകാത്തതു കൊണ്ടു മാത്രം, ബാക്കി വന്ന ഒറ്റച്ചിലമ്പെടുത്തെറിഞ്ഞ് മുലപറിച്ചെറിഞ്ഞ് പുരം ദഹിപ്പിക്കുന്ന സ്ത്രീകളെ നമ്മള്‍ അഭിനന്ദിക്കുകയാണ്.

ഇതൊന്നുമല്ല നിയമത്തിന്റെ വഴി എന്നറിയാഞ്ഞിട്ടല്ല. ഉള്ളില്‍ അത്രക്ക് തീയാളുന്നതു കൊണ്ടാണത് .ഇങ്ങനെയൊന്നും ജീവിക്കാനല്ല ആരും ആഗ്രഹിക്കുന്നത്.
വ്യക്തികള്‍ക്ക് ഇത്തരം അവഹേളനങ്ങളില്ലാതെ അന്തസ്സായി ജീവിക്കുവാനുള്ള സാഹചര്യവും നീതിന്യായ വ്യവസ്ഥയും ഉറപ്പാക്കിക്കിട്ടുകയാണ് വേണ്ടത്.

‘അമര്‍ത്തുന്ന രോഷവും അടക്കുന്ന തേങ്ങിക്കരച്ചിലും പുലരിയെത്തുമ്പോള്‍ മുഖം തുടച്ചുള്ള നിന്‍ ചിരിയും തിടുക്കവും നാട്യവും ഞാനറിയുന്നു . അറിയുന്നതെന്തുകൊണ്ടെന്നോ സഖീ ഞാനുമിതുപോലെ …’
എസ് ശാരദക്കുട്ടി .

നിസ്സഹായതകളുടെയും നിവൃത്തികേടുകളുടെയും അപമാനങ്ങളുടെയും ക്ഷോഭങ്ങളുടെയും പാരമ്യത്തിൽ , മറ്റാരും തനിക്കില്ലെന്നു വരുന്ന…

Posted by Saradakutty Bharathikutty on Saturday, 26 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here