ഭാഗ്യലക്ഷ്മിയും കൂട്ടരും ശക്തമായി പ്രതികരിച്ചതില്‍ സന്തോഷം: മന്ത്രി ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ യുട്യൂബര്‍ വിജയ് പി നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ഭാഗ്യലക്ഷ്മിയെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.

‘വളരെ മോശം പരാമര്‍ശമാണ് അയാള്‍ യൂട്യൂബ് ചാനലിലൂടെ നടത്തിയത്. നിര്‍ബന്ധമായും അയാള്‍ക്കെതിരെ കേസെടുക്കണം. അതിന് എതിരെ പ്രതികരിക്കുന്നത് തെറ്റല്ല. അതിനായി സ്വീകരിച്ച മാര്‍ഗ്ഗങ്ങളെപ്പറ്റിയുള്ള കാര്യങ്ങളൊക്കെ പിന്നീട് ചര്‍ച്ച ചെയ്യാം. ഭാഗ്യലക്ഷ്മിയും കൂട്ടരും അതിനെതിരെ ശക്തമായി പ്രതികരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. പ്രതികരിച്ചതിന് ഞാന്‍ അവരെ അഭിനന്ദിക്കുന്നു. പ്രതികരിച്ച മാര്‍ഗ്ഗമൊക്കെ പിന്നീട് ചര്‍ച്ച ചെയ്യാം. ആ മനുഷ്യന്‍ നടത്തിയത് അങ്ങേയറ്റം വൃത്തികെട്ട പരാമര്‍ശങ്ങളാണ്. ഇത്തരം വൃത്തിക്കെട്ട ആളുകളെ മാറ്റിനിര്‍ത്താന്‍ സ്ത്രീ-പുരുഷ സമൂഹം ഒറ്റക്കെട്ടായി നില്‍ക്കണം.’- ശൈലജ ടീച്ചര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News