പെൺമക്കളുടെ ദിവസം; ശില്പയുടെ കുറിപ്പ്

മകള്‍ സമിഷയെക്കുറിച്ചുള്ള വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ച് ശില്‍പ്പ ഷെട്ടി.

ശില്‍പ്പ ഷെട്ടി പറയുന്നു: വിയാന്‍ ജനിച്ചു കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ മറ്റൊരു കുട്ടി കൂടെ വേണമെന്ന് ഞങ്ങള്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ എപിഎല്‍എ എന്നു പേരുള്ള ഒരു ഓട്ടോ ഇമ്യൂണ്‍ അസുഖം ഓരോ തവണയും എന്റെ പ്രഗ്‌നന്‍സിയില്‍ വില്ലനായി. നിരവധി തവണ ഗര്‍ഭഛിന്ദ്രം സംഭവിച്ചു.

മകന്‍ ഒറ്റക്കുട്ടിയായി വളരുന്നത് തനിക്ക് ഓര്‍ക്കാന്‍ പോലും ഇഷ്ടമുണ്ടായിരുന്നില്ല. ഒരു സഹോദരനോ സഹോദരിയോ ഉണ്ടാവുന്നത് എത്രത്തോളം പ്രധാനമാണെന്ന് ജീവിതത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയതാണ്.

അതുകൊണ്ട് തന്നെ ഞങ്ങള്‍ ഒരു കുഞ്ഞിനായി ശ്രമിച്ചുകൊണ്ടിരുന്നു. ഇടയ്ക്ക് ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെ കുറിച്ചും ഞങ്ങള്‍ ആലോചിച്ചു.

അതിനു വേണ്ടി നാലു വര്‍ഷത്തോളം ഞങ്ങള്‍ ശ്രമിച്ചു. പക്ഷേ ചില നിയമപ്രശ്‌നങ്ങള്‍ മൂലം അതും നടന്നില്ല. അങ്ങനെയാണ് സറോഗസിയെ (വാടകഗര്‍ഭപാത്രം) കുറിച്ച് ആലോചിക്കുന്നത്. ആദ്യത്തെ മൂന്നു ശ്രമങ്ങളും പരാജയപ്പെട്ടു.

നിരന്തരമായ ശ്രമങ്ങള്‍ക്കൊടുവില്‍ ഇനിയൊരു കുഞ്ഞ് എന്ന സ്വപ്നം അപ്പോഴേക്കും ഏറെക്കുറെ ഞാനുപേക്ഷിച്ചിരുന്നു, അപ്പോഴാണ് സമിഷ വന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here