അന്തരിച്ച മുന്‍ മന്ത്രി പി കെ.വേലായുധന്റെ കുടുംബത്തെ സന്ദര്‍ശിച്ച് മേയര്‍; ലൈഫ് പദ്ധതിയിലൂടെ വീട് നിര്‍മ്മിച്ചു നല്‍കും

അന്തരിച്ച മുന്‍ മന്ത്രി പി കെ.വേലായുധന്‍റെ ഭാര്യ ഗിരിജയെ തിരുവനന്തപുരം നഗരസഭാ മേയര്‍ കെ.ശ്രീകുമാര്‍ സന്ദര്‍ശിച്ചു. ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി വീട് ലഭിച്ചത് അറിയിക്കാനാണ് മേയര്‍ നേരിട്ടെത്തിയത്.

വീട് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഗിരിജ പറഞ്ഞു. 17 വര്‍ഷമായി വാടകവീട്ടില്‍ താമസിക്കുന്ന ഗിരിജയുടെ സ്വപ്നമാണ് ലൈഫ് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമായത്.

സ്വന്തമായി ഒരു വീട് ലഭിച്ചതിന്‍റെ ആന്തകണ്ണീരാണ് ഗിരജയുടെ കണ്ണുകളില്‍‍. 82ലെ കരുണാകരന്‍ മന്ത്രിസഭയിലെ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി പി.കെ വേലായുധന്‍റെ ഭാര്യയാണ് ഗിരിജ. 17 വര്‍ഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. സ്വന്തമായൊരു വീടെന്ന ഗിരിജയുടെ സ്വപ്നമാണ് ലൈഫ് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമായത്.

മന്ത്രി എ.കെ ബാലന്‍റെ പ്രത്യേക ഉത്തരവിനെ തുടര്‍ന്ന് നരസഭയാണ് ഗിരിജയ്ക്ക് ഫ്ലാറ്റ് നല്‍കിയത്. ഫ്ലാറ്റ് അനുവദിച്ച വിവരം അറിയിക്കാനാണ് മേയർ കെ.ശ്രീകുമാര്‍ നേരിട്ടെത്തിയത്

തിരുവനന്തപുരത്തെ കല്ലടി മുഖത്തെ ഭവന സമുച്ഛയത്തിലാണ് ഗിരിജയ്ക്ക് ഫ്ലാറ്റ് ലഭിച്ചിരിക്കുന്നത്. കാലങ്ങളായി വീടിനായി കോണ്‍ഗ്രസ് ഓഫീസുകളില്‍ കയറി ഇറങ്ങിയ വ്യക്തിയാണ് ഗിരിജ.

മുന്‍ കെ.പി.സി.സി പ്രസിഡന്‍റായിരുന്ന വി.എം സുധീരന്‍ ഗിരിജയ്ക്ക് വീടു വച്ചു നല്‍കണമെന്ന് അന്നത്തെ മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയോടാവശ്യപ്പെട്ടിരുന്നെങ്കിലും വീടു വച്ച് നല്‍കിയില്ല. ഒടുവില്‍ ഗിരിജയ്ക്ക് വീട് ലഭിച്ചത് എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നിശ്ചയ ദാര്‍ഢ്യത്തിലൂടെയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News