‘ഒരു സ്ത്രീയെ അപമാനിച്ചാൽ എനിക്കും അതേ നിലപാടാണ്.. എനിക്ക് ജാതിയും മതവും രാഷ്ട്രീയവുമില്ല’; പ്രതികരിച്ച് സൈക്കോളജിസ്റ്റ് കലാ മോഹന്‍

തിരുവനന്തപുരത്ത് യൂട്യൂബര്‍ വിജയ് പി നായരെ സ്ത്രീകളുടെ സംഘം കയ്യേറ്റം ചെയ്ത സംഭവത്തെ അനുകൂലിച്ച്
കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ മോഹന്‍.

‘ഒരു സ്ത്രീ ശരീരത്തോട്, പേ പിടിച്ച ചില ജന്മത്തിന് ജാതിയും മതവും രാഷ്ട്രീയവുമില്ല.. അവിടെ അവന്റെ വൈകല്യം മാത്രമേ ഉള്ളു.. ഒരു സ്ത്രീയെ അപമാനിച്ചാൽ എനിക്കും അതേ നിലപാടാണ്.. എനിക്ക് ജാതിയും മതവും രാഷ്ട്രീയവുമില്ല’ – എന്ന് കലാ മോഹന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ;

എന്റെ ദേഹത്ത്, മാനത്തിൽ, അല്ലേൽ എന്റെ മകളോട്, അമ്മയോട് അപമര്യാദ കാണിച്ചാൽ, ഞാൻ ഒന്ന് ചിന്തിക്കണം അല്ലെ..
ശ്ശോ, ഞാൻ മറ്റേ കേസുകളിൽ ഒന്നും പ്രതികരിച്ചില്ല, അപ്പൊ പിന്നെ ഇപ്പോൾ എന്ത് ചെയ്യാനാണ്..
ഈ മാനസിക / ശാരീരിക പീഡനം ഞാൻ അങ്ങ് സഹിക്കാം എന്ന്.. അങ്ങ് പള്ളീൽ പോയി പറ..
ഏതൊക്കെ കേസിൽ പ്രതികരിക്കണം എന്നത് ഞാൻ തീരുമാനിക്കും.. എനിക്ക് നൊന്താൽ,
അത് ഏത് തരത്തിൽ ആണേലും, അപ്പുറത് നിൽക്കുന്നവനെ കുത്തികീറും..
ഒരു സ്ത്രീ ശരീരത്തോട്, പേ പിടിച്ച ചില ജന്മത്തിന് ജാതിയും മതവും രാഷ്ട്രീയവുമില്ല..
അവിടെ അവന്റെ വൈകല്യം മാത്രമേ ഉള്ളു.. ഒരു സ്ത്രീയെ അപമാനിച്ചാൽ എനിക്കും അതേ നിലപാടാണ്..
എനിക്ക് ജാതിയും മതവും രാഷ്ട്രീയവുമില്ല.അതേ പോലെ, പ്രതികരണം ഉണ്ടോ ഇല്ലയോ എന്നത് എന്റെ സൗകര്യം..
എന്നാൽ എനിക്ക് നൊന്താൽ ഞാൻ കുത്തിക്കീറും.. അങ്ങനെ പാടില്ല, എല്ലാ കേസുകളിലും പ്രതികരണം ഉണ്ടായാലേ പാടുള്ളു എന്ന് പറയുന്നവനൊക്കെ എവിടെ പോയിരുന്നു, ഈ പീഡനങ്ങൾ ഒക്കെ നടന്നപ്പോൾ..
അവരൊക്കെ പ്രതികരിച്ചിരുന്നോ !!
കല, കല കൗൺസലിംഗ് സൈക്കോളജിസ്റ്

എന്റെ ദേഹത്ത്, മാനത്തിൽ, അല്ലേൽ എന്റെ മകളോട്, അമ്മയോട് അപമര്യാദ കാണിച്ചാൽ,
ഞാൻ ഒന്ന് ചിന്തിക്കണം അല്ലെ..

ശ്ശോ, ഞാൻ…

Posted by കലാ മോഹൻ, കൗൺസലിങ് സൈക്കോളജിസ്റ് on Sunday, 27 September 2020

വിജയ് പി നായരുടെ വീഡിയോകള്‍ ഏറെ സംശയങ്ങളുണ്ടാക്കുന്നുവെന്നും അകാരണമായാണ്‌ പലരേയും ഡോ. വിജയ് വ്യക്തിഹത്യ നടത്തിയിരിക്കുന്നതെന്നും അത് സ്വഭാവ വൈകല്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും സംഭവത്തിന് പിന്നാലെ കലാ മോഹന്‍ പ്രതികരിച്ചിരുന്നു.

ക്ലിനിക്കൽ സൈക്കോളജിസ്റ്, ആണ് അദ്ദേഹം എന്നാണ് അറിയുന്നത്..

അത് ഒന്ന് അന്വേഷിക്കണം..
വ്യാജം ആണേൽ,
പൊതു ജനം അറിയണം….

Posted by കലാ മോഹൻ, കൗൺസലിങ് സൈക്കോളജിസ്റ് on Saturday, 26 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News