കൊവിഡ് മാനദണ്ഡങൾ ലംഘിച്ച് കൊല്ലം അഞ്ചലിൽ പിനാക്കൾ വ്യൂ പോയിന്റിൽ കോടമഞ്ഞ് കാണാൻ എത്തിയവരെ പോലീസ് തടഞ്ഞു. ഇവിടെ എത്തിയവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുകയും 2000 രൂപ വീതം പിഴ അടപ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം,ആലപ്പുഴ,കൊല്ലം ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയവരാണ് കൊവിഡ് മാനദണ്ഡങൾ ലംഘിച്ചത്.
ഈ കാഴ്ചയും തണുപ്പും ആസ്വദിക്കാനാണ് ചുരം കയറി ഇവർ എത്തിയത്. പക്ഷെ കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായാണ് പോലീസ് വിനോദ സഞ്ചാരികളെ തടഞ്ഞതും പിഴയിട്ടതും.കൊവിഡ് മാനദണ്ഡങൾ ലംഘിച്ചെത്തിയവരിൽ സ്ത്രീകളു, കൈകുഞ്ഞുങളും ഉൾപ്പെടും.
ഇരുന്നൂറിൽ പരം ആളുകൾ ഒരുമിച്ച് എത്തുകയായിരുന്നു തുടർന്ന് അഞ്ചൽ പോലീസ് തടയുകയും ഇവിടെ എത്തിയ 70 ത് വാഹനങ്ങൾക്ക് 2000 രൂപവീതവും,മാസ്ക് ധരിക്കാത്ത 50 ഓളം പേർക്ക് 200 രൂപയും പിഴ ഈടാക്കി.
കൊല്ലം കരവാളൂർ ഗ്രാമ പഞ്ചായത്തിലെ വെഞ്ചേമ്പ് പിനാക്കിൾ വ്യൂവിൽ അതിശക്തമായ മഞ്ഞുവീഴ്ചയാണ് അനുഭവപ്പെടുന്നത് ഇത് കാണാൻ ദിനംപ്രതി നൂറുകണക്കിന് ആളുകൾ എത്താറുണ്ട്.പുലർച്ചെ 5 മണിമുതൽ സൂര്യൻ ഉദിച്ചുയരുന്നതു വരെയാണീ കാഴ്ച.
Get real time update about this post categories directly on your device, subscribe now.