‘പിരിയാ’ എന്ന ആ വിളി ഇനിയില്ല; എസ്.പി.ബി യ്ക്ക് ആദരവുമായി പ്രിയദര്‍ശന്‍

അന്തരിച്ച സംഗീത പ്രതിഭ എസ്.പി ബാലസുബ്രഹ്മണ്യത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച്‌ സംവിധായകന്‍ പ്രിയദര്‍ശന്‍.

ആര്യന്‍ എന്ന സിനിമയുടെ റെക്കോര്‍ഡിങ് സമയത്താണ് എസ്.പി ബിയെ ആദ്യമായി കാണുന്നതെന്ന് പ്രിയന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. എസ്പിബിയ്‌ക്കൊപ്പമുള്ള മറക്കാനാകാത്ത അനുഭവവും പ്രിയദര്‍ശന്‍ പങ്കുവച്ചു.

ഒരിക്കല്‍ അദ്ദേഹത്തിന്റെ കാലില്‍ വീണ വൃദ്ധനോട് നിങ്ങളേക്കാള്‍ പ്രായം എത്രയോ കുറഞ്ഞയാളാണ് താനെന്നും ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും അച്ഛന്‍, അമ്മ, ഗുരു എന്നിവരുടെ മുന്നില്‍ മാത്രമേ നമസ്‌കരിക്കാവൂ എന്ന് പറഞ്ഞ് ആ മനുഷ്യന് കാശുകൊടുത്തത് ഇന്നും ഓര്‍ക്കുന്നുവെന്നാണ് പ്രിയദര്‍ശന്‍ കുറിപ്പില്‍ പറയുന്നത്.

A person who never complains , patient and pacifist is what SPB sir was

He conquered our mind with a baby like…

Posted by Priyadarshan on Friday, 25 September 2020

കിലുക്കം എന്ന സിനിമയിലെ ഊട്ടിപ്പട്ടണം പോട്ടിക്കെട്ടണം എന്ന ഗാനം് പാടാനായി വിളിച്ചപ്പോള്‍ ആദ്യം എസ്.പി.ബി ഒന്നു മടിച്ചുവെന്നും തന്റെ മലയാള ഉച്ചാരണത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന് സംശയമുണ്ടായിരുന്നുവെന്നുമാണ് പ്രിയദര്‍ശന്‍ പറയുന്നത്.

തുടര്‍ന്ന് പാട്ട് തമിഴില്‍ തന്നെയാണ് എന്ന് അറിഞ്ഞപ്പോള്‍ വരുകയും എം.ജി ശ്രീകുമാറിന്റെയൊപ്പം മനോഹരമായി ആലപിക്കുകയും ചെയ്തുവെന്നും പ്രിയന്‍ കൂട്ടിച്ചേര്‍ത്തു. പ്രിയന്‍ എന്നു പറയാന്‍ കഴിയില്ലായിരുന്നു എന്നും പ്രിയദര്‍ശന്‍ ഓര്‍ത്തെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here