
കേന്ദ്രം പാസാക്കിയ കാര്‍ഷിക ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയ എ.ഐ.എ.ഡി.എം.കെയുടെ നിലപാടിനെതിരെ കമല്‍ഹാസന്‍ രംഗത്ത്.
ബില്ലിനെ പിന്തുണയ്ക്കുന്നതിലൂടെ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തമിഴ്‌നാട് സര്‍ക്കാരിന്റെ ഏകാധിപത്യപരമായ നിലപാടിനെയും കമല്‍ ഹാസന്‍ വിമര്‍ശിച്ചു.
‘സ്വയം കര്‍ഷകനെന്ന് വിളിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി ഈ ബില്ലിനെ പിന്തുണയ്ക്കുന്നത് കര്‍ഷകരോടുള്ള വഞ്ചനയല്ലേ? സര്‍ക്കാര്‍ അടുത്ത തവണ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോള്‍ വിതയ്ക്കുന്ന കര്‍ഷകര്‍ക്ക് അടക്കം ചെയ്യാനും കഴിയുമെന്ന കാര്യം മറക്കരുതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് ഭീഷണിയാണെന്നും കൃഷി എല്ലായ്‌പ്പോഴും സംസ്ഥാനത്ത് ഒരു പ്രധാനപ്പെട്ട വിഷയമാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.
‘രാജ്യത്ത് എവിടേയ്ക്കും വസ്തുക്കള്‍ എത്തിക്കാന്‍ ഈ നിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷയെ ബാധിക്കുകയും രാജ്യത്തെ അപകടകരമായ സാഹചര്യത്തിലേക്ക് നയിക്കുകയും ചെയ്യും. കാരണം വിലക്കയറ്റത്തിനും ഭക്ഷ്യക്ഷാമത്തിനുമിടയില്‍ സര്‍ക്കാരിന് ഒന്നും ചെയ്യാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here