ശ്രീലക്ഷ്മി അറക്കലിന്റെ അമ്മ ഉഷ കുമാരി അറക്കലിന്റെ കുറിപ്പ് പങ്കു വെച്ച് റീമ കല്ലിങ്ങല്‍

യൂട്യൂബിലൂടെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയ വിജയ് പി. നായര്‍ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തിയ ഡബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കും ,ആക്ടിവിസ്റ്റുകളായ ദിയ സന ,ശ്രീലക്ഷ്മി അറക്കൽ എന്നിവരെ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെപ്പേർ രംഗത്തുണ്ട് .ശ്രീലക്ഷ്മി അറക്കലിന്റെ അമ്മയായ ഉഷാകുമാരി അറക്കലിന്റെ പോസ്റ്റ് ശ്രദ്ധേയമാകുന്നു

.ശ്രീലക്ഷ്മിയുടെ അമ്മയെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. സ്ത്രീത്വത്തെ അടച്ചാക്ഷേപിച്ച ആ വൃത്തികെട്ട നായയുടെ കരണത്തടിക്കാനുള്ള ആർജ്ജവം . ശ്രീലക്ഷ്മിയെ പോലെ, ദിയാ സനയെ പോലെ യുള്ള പുതിയ തലമുറ ഇവിടെ ഉണ്ടായേ തീരു എന്നാണ് ആ അമ്മയുടെ വാക്കുകൾ .ഈ എഫ് ബി പോസ്റ്റ് റീമ തന്റെ പേജിൽ ഷെയർ ചെയ്തിരിന്നുന്നതു ‘അമ്മ എന്ന ക്യാപ്ഷ്യനോടെയാണ്

ഇത്തരത്തിൽ പ്രതിഷേധിക്കേണ്ടതില്ല എന്ന് പറയുന്നവരുടെ മുൻപിലേക്ക് എല്ലാ വിമര്ശനങ്ങൾക്കുമുള്ള മറുപടിയെന്നവണ്ണമാണ് ഉഷാകുമാരിയുടെ പോസ്റ്റ്.

കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ
ശ്രീലക്ഷ്മിയുടെ അമ്മയെന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു. സ്ത്രീത്വത്തെ അടച്ചാക്ഷേപിച്ച ആ വൃത്തികെട്ട നായയുടെ കരണത്തടിക്കാനുള്ള ആർജ്ജവം . ശ്രീലക്ഷ്മിയെ പോലെ, ദിയാ സനയെ പോലെ യുള്ള പുതിയ തലമുറ ഇവിടെ ഉണ്ടായേ തീരു . അതിന് അവർക്ക്‌വേണ്ടത് കുടുംബത്തിൽ നിന്നുള്ള നല്ല സപ്പോട്ടാണ്. കൂടാതെ ഇത്തിരി ധൈര്യവും അറിവും കൂടിയുണ്ടെങ്കിൽ ഒരു പെൺകുട്ടി സ്വതന്ത്രമായി ജീവിക്കാൻ പ്രാപ്തയാകും.. മാറ്റം തനിയെ വരുന്നതല്ല. മാറ്റിയതാണ്.
മാറ്റുവിൻ ചട്ടങ്ങളേ ……….
ഇന്നലെ രാത്രി ഇവന്റെ ചാനൽ കേട്ടു. തനിയെ ഇരുന്നു പോലും കേൾക്കാൻ കൊള്ളാത്ത അവന്റെ അണ്ണാമല യൂണിവേഴ്സിറ്റിയിലെ ഭാഷക്ക് കിട്ടിയ ഡോക്ടറേറ്റ്. ജട്ടിയെ കുറിച്ചായിരുന്നു അവന്റെ റിസേർച്ച് എന്ന് മനസിലായത് ഇന്നാണ്. കേരളത്തിലെ സ്ത്രീ സമൂഹം ഒന്നടങ്കം അഭിമാനിക്കുന്നു നിങ്ങളെ കുറിച്ചോർത്ത്
ഭാഗ്യലക്ഷ്മി
ദിയസന
ശ്രീലക്ഷ്മി അറയ്ക്കൽ …….soooooproud

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News