മിതിലാജിന്റേയും, ഹഖ് മുഹമ്മദിന്റേയും കുടുംബാംഗങ്ങൾക്ക് സിപിഐ(എം)ന്റെ സ്നേഹസ്പർശം

വെഞ്ഞാറംമൂട്ടിൽ കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്ക് സി പി ഐ (എം)ന്റെ സ്നേഹസ്പർശം.

കോൺഗ്രസ്സ് പ്രവർത്തകർ കൊലപ്പെടുത്തിയ മിതിലാജിന്റേയും,ഹഖ് മുഹമ്മദിന്റേയും കുടുംബാംഗങ്ങൾക്ക് നാൽപ്പത്തിയൊൻപത് ലക്ഷത്തി ഇരുപത്തിആയ്യായിരത്തി ഒരു നൂറു രൂപ വീതമാണ് മാറിയത്.

തേമ്പാംമൂട്ടിൽ നടന്ന പൊതുസമ്മേളനത്തിൽ സി പി ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ധനസഹായം കൈമാറിയത്.ഇരുവരുടേയും ഭാര്യമാർക്ക് ജോലി നൽകാൻ പാർട്ടി മുൻകൈ
എടുക്കുമെന്നും കോടിയേരി വ്യക്തമാക്കി.

മുദ്രാവാക്യം വിളികളാൽ മുഖരിതമായിരുന്ന അന്തരീക്ഷത്തിലായിരുന്നു മിതിലാജിന്റേയും,ഹക്ക് മുഹമ്മദിന്റേയും കുംടുംബാഗങ്ങളെ വേദിയിലേക്ക് ആനയിച്ചത്.

ആദ്യം മിതിലാജിന്റെ കുടുംബാംഗങ്ങൾക്കുള്ള 49,25100 രൂപയുടെ സഹായനിധിയാണ് കൈമാറിയത്. മാതാപിതാക്കൾക്ക് ഒരു ലക്ഷം വീതവും ഭാര്യനസീഹയക്ക് 15 ലക്ഷവും,കുട്ടികളായ മുഹമ്മദ് ഇഷാൻ,അഹമ്മദ് ഇർഫാൻ എന്നിവർക്ക് 16,12,500 രൂപ വീതവുമാണ് കൈമാറിയത്.

ഹഖ് മുഹമ്മദിന്റെ കുടുംബാംഗങ്ങൾക്കു നൽകിയതും 49,25100 രൂപയുടെ സഹായമാണ്.മാതാപിതാക്കൾക്ക് 1 ലക്ഷം വീതം,ഭാര്യനജിലക്ക് 15 ലക്ഷം,മൂത്ത കുട്ടിക്ക് 1612500 രൂപ.നജിലയുടെ ഗർഭസ്ഥ ശിശുവിനുള്ള 16,12500 രൂപ മാതാവ് ഏറ്റുവാങ്ങി.

`കൊലക്കു പകരം കൊല എന്നത് സിപി ഐഎം നയമല്ലെന്നും തിരിച്ചടിക്കാൻ ക‍ഴിയാഞ്ഞിട്ടല്ലെന്നും കോടിയേരി പറഞ്ഞു.കൊലപാതകികളെ സമൂഹം ഒററപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കലാപം സൃഷ്ടിച്ച് എൽ ഡി എഫ് സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ്സും,ബി ജെ പിയും നീക്കം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഈ നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ചടങ്ങിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ,എം വിജയകുമാർ,കോലിയക്കോട് കൃഷ്ണൻനായർ,ഡി കെ മുരളി,ഡി വൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹിം തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here