രാജ്യത്തെ മികച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിനുള്ള ദേശീയ പുരസ്കാരം വേങ്ങാട് ഇ കെ നായനാർ സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന്

രാജ്യത്തെ മികച്ച നാഷണൽ സർവീസ് സ്കീം യൂണിറ്റിനുള്ള ദേശീയ പുരസ്കാരം കണ്ണൂർ ജില്ലയിലെ വേങ്ങാട് ഇ കെ നായനാർ സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ രാഷ്ട്രപതിയിൽ നിന്നും ഏറ്റുവാങ്ങി . രാജ്യത്തെ മികച്ച എസ് എസ് പ്രോഗ്രാം ഓഫീസർക്കുള്ള ദേശീയപുരസ്കാരവും ഇതേ സ്കൂളിലെ പ്രോഗ്രാം ഓഫീസർ ഷിനിത്ത്ന്.

മികച്ച എൻ എസ് എസ് യൂണിറ്റ്, പ്രോഗ്രാം ഓഫീസർ എന്നിവയിലാണ് ദേശിയ പുരസ്കാരം. പരിസ്ഥിതി, ആരോഗ്യം, കൃഷി, വിദ്യാഭ്യാസം, ഗ്രാമവികസനം, ദേശീയോദ്ഗ്രഥനം, നൈപുണിവികസനം എന്നിവയിൽ അമ്പതോളം പദ്ധതികളാണ് സ്കൂൾ എൻ എസ് എസ് യൂണിറ്റ് നടപ്പാക്കിയത്. അഞ്ച് വർഷം കൊണ്ട് ഒരു കോടിയോളം രൂപയുടെ മാതൃക പ്രവർത്തനങ്ങൾ നടത്തിയതിനാണ് വേങ്ങാട് സ്കൂളിനെ രാജ്യത്തെ മികച്ച യൂണിറ്റായി തെരഞ്ഞെടുത്തത്. ഇന്ത്യയിൽ തന്നെ ആദ്യമായി ഒരു സ്കൂളിലെ എൻ എസ് എസ് യൂണിറ്റ് സിനിമ നിർമ്മിച്ചതും ഈ സ്കൂളിന്റെ നേട്ടമാണ്.

കണ്ണൂർ ജില്ലയിലെ വേങ്ങാട് ഇ കെ നായനാർ സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂൾ രണ്ട് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് കൊടുക്കുകയും ഹരിത കേരളം പദ്ധതി പ്രകാരം വേങ്ങാട് പ്രദേശത്തെ കുളങ്ങളും പുഴകളും വീണ്ടെടുക്കുകയും ആദിവാസി മേഖലയുടെ ഉന്നമനത്തിന് വേണ്ടി നിരവധി പ്രോജക്ടുകൾ നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News