ഭാഗ്യലക്ഷ്മി വിഷയത്തിൽ വിമർശകരെ ട്രോളി സുനിതദേവദാസ്

എല്ലാ വിഷയങ്ങളിലും പ്രതികരിക്കാത്തവർ ആണ് വിജയ് പി നായരേ കരിമഷി പ്രയോഗം നടത്തിയ വിഷയത്തിൽ ഇടപെടുന്നത് എന്ന സോഷ്യൽ മീഡിയ വിമർശനത്തെ സുനിതസ്റ്റൈലിൽ ട്രോളിയിരിക്കുന്നത് ഇങ്ങനെ.
നിങ്ങൾ രാവണൻ സീതയെ തട്ടികൊണ്ട് പോയപ്പോ പ്രതികരിച്ചിരുന്നോ?
ലക്ഷ്മണൻ ഊര്മിളയെ ഉപേക്ഷിച്ചു കാട്ടിൽ പോയപ്പോ പ്രതികരിച്ചോ?
ശ്രീകൃഷ്ണൻ രാധയെ ഉപേക്ഷിച്ചപ്പോ പ്രതികരിച്ചോ?
പൂതന കൃഷ്ണനെ കൊല്ലാൻ നോക്കിയപ്പോ പ്രതികരിച്ചോ?
പാലത്തായി, കുന്നുംപുറം, വാളയാർ പീഡനക്കേസുകൾ ?
ദളിത് പീഡനങ്ങൾ?
ഈ ലോകം ഉണ്ടായതിനു ശേഷം ഉണ്ടായ സകല തിന്മകൾക്കും എതിരെ നിങ്ങൾ പ്രതികരിച്ചിരുന്നോ ഇല്ലയോ?
ഇതിൽ ഏതിലെങ്കിലും പ്രതികരിക്കാൻ വിട്ടു പോയിട്ടുണ്ടെങ്കിൽ നിങ്ങൾ ഫെമിനിസ്റ്റല്ല, അതിലുപരി ഇപ്പോൾ നടക്കുന്ന കാര്യങ്ങളിൽ ഒന്നും പ്രതികരിക്കാൻ യോഗ്യയല്ല.
അല്ല , ഈ പറയുന്നവർ ഇതിലൊക്കെ പ്രതികരിച്ചിരുന്നോ ?
ഇല്ല,
അതെന്തേ?
അന്ന് ഗുരുവായൂരപ്പന് ജലദോഷമായിരുന്നു .
പ്രതികരിക്കാൻ അവർ ഫെമിനിസ്റ്റുകളെ ചുമതലപ്പെടുത്തിയിരിക്കുകയാണ്. അവരുടെ ജോലി ആരൊക്കെ എന്തിലൊക്കെ പ്രതികരിക്കുന്നു എന്ന് നോക്കി നടക്കലാ …
വൊക്കെ, തെങ്സ്!

നിങ്ങൾ രാവണൻ സീതയെ തട്ടികൊണ്ട് പോയപ്പോ പ്രതികരിച്ചിരുന്നോ?
ലക്ഷ്മണൻ ഊര്മിളയെ ഉപേക്ഷിച്ചു കാട്ടിൽ പോയപ്പോ…

Posted by Sunitha Devadas on Sunday, 27 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News