കോൺഗ്രസിൽ അസംതൃപ്തി പുകയുന്നു; കെപിസിസി പ്രചാർ വിഭാഗം ചെയർമാൻ സ്ഥാനം രാജിവെച്ച് കെ മുരളീധരന്‍

കോൺഗ്രസിൽ അസംതൃപ്തി പുകയുന്നു. കെ മുരളീധരൻ കെപിസിസി പ്രചാർ വിഭാഗം ചെയർമാൻ സ്ഥാനം രാജിവെച്ചു. കെപിസിസി പുനഃസംഘടനയിൽ ലീഡർക്കൊപ്പം നിന്ന തന്റെ വിശ്വസ്ഥരെ പരിഗണിക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് സൂചന.ബെന്നിബഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചതിനു പിന്നാലെയാണ് കെ.മുളീധരന്റെ രാജി എന്നതും ശ്രദ്ധേയമാണ്.

കേരള രാഷ്ട്രീയത്തിലേക്ക് മടങുമെന്ന് കെ.മുരളീധരനുൾപ്പടെ ചില എം.പി മാർ പറഞ്ഞ നാൾ മുതൽ തുടങിയ വേട്ടയാടൽ കെപിസിസി പുനഃസംഘടനയിലെ വെട്ടിനിരത്തലിൽ കലാശിച്ചു.കെ.മുരളീധരൻ നൽകിയ ലിസ്റ്റിലെ പലരേയും തെരഞ്ഞു പിടിച്ചു ഒതുക്കി ഗ്രൂപ് അടിയിൽ കൊല്ലം ജില്ലയിലെ നേതാക്കൾ ഉൾപ്പടെ തഴയപ്പെട്ടു.ഇതിൽ മാത്രം പ്രതിഷേധിച്ചല്ല.

കെ.മുരളീധരന്റെ രാജി,കെപിസിസിയുടെ പ്രചാർ വിഭാഗം ചെയർമാൻ സ്ഥാനം സോണിയാഗാന്ധിയുടെ നേരിട്ടുള്ള പോസ്റ്റിങാണെന്നിരിക്കെ ആ സ്ഥാനത്തിരിക്കുന്ന തന്നെ കെ.പി.പി.സിയിൽ നടക്കുന്നതൊന്നും അറിയിക്കുന്നില്ല.പ്രചാർ ചുമതല തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനു നേതൃത്വം നൽതലാണ്.ഒന്നും അറിയാത്ത ആളെങനെ ഉത്തരവാദിത്വമുള്ള സ്ഥാനം വഹിക്കുമെന്നാണ് മുരളീധരപക്ഷം ചോദിക്കുന്നത്.

തന്നെ അറിയിക്കാത്തതിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും, ഐ ഗ്രൂപിനെ ഹൈജാക് ചെയ്ത രമേഷ് ചെന്നിതലയും ഒത്തുകളിക്കുകയാണെന്ന സംശയവും മുരളീധര പക്ഷത്തിനുണ്ട്.ബെന്നി ബഹനാൻ യുഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചതോടെ എ ഗ്രൂപിനോട് അടുപ്പം പുലർത്തുന്ന കെ മുരളീധരന്റെ നീക്കം മുല്ലപ്പള്ളി,രമേഷ്ചെന്നിതല ഗ്രൂപിനെ ലക്ഷ്യം വെച്ചാണെന്നും സൂചനയുണ്ട്.

പാർട്ടിയിൽ ഒരാൾക്ക് ഒരു പോസ്റ്റെന്ന സോണിയാഗാന്ധിയുടേയും രാഹുൽഗാന്ധിയുടേയും സന്ദേശം നടപ്പിലാക്കുക വഴി ഈ മാതൃക പിന്തുടരാൻ മുല്ലപ്പള്ളി,രമേഷ്ചെന്നിതല വിഭാഗങൾ നിർബന്ധിതമാകുമെന്നും എ ഗ്രൂപ് കണക്കുകൂട്ടുന്നു.ഇത് ശരിവെക്കുന്നതാണ് രാജികത്തിൽ രാജിക്കുള്ള കാരണമായി കെ.മുരളീധരൻ പറയുന്നത്.”ഒരാൾക്ക് ഒരു സ്ഥാനം” എന്ന മുദ്രാവാക്യം ഉയർത്തിയാണ് രാജിയെന്നാണ് ഔദ്യാഗിക നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News