എ​തി​ർ​പ്പു​ക​ൾ​ക്കി​ടെ വി​വാ​ദ ബി​ല്ലു​ക​ളി​ൽ രാ​ഷ്‌​ട്ര​പ​തി ഒ​പ്പുവ​ച്ചു; കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ സ്വയംപര്യാപ്തരാക്കുമെന്ന് പ്രധാനമന്ത്രി

കര്‍ഷക പ്രതിഷേധങ്ങള്‍ അലയടിക്കുന്നതിനിടെ പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകളില്‍ രാഷ്ട്രപതി ഒപ്പുവച്ചു. ഇതോടെ മൂന്ന് വിവാദ ബില്ലുകളും നിയമമായി.

ക​ഴി​ഞ്ഞ ആ​ഴ്ച രാ​ജ്യ​സ​ഭ​യി​ലും ലോ​ക്സ​ഭ​യി​ലും വി​വാ​ദ​മാ​യ മൂ​ന്ന് ബി​ല്ലു​ക​ളും പാ​സാ​യി​രു​ന്നു. സം​യു​ക്ത പ്ര​തി​പ​ക്ഷം രാ​ഷ്ട്ര​പ​തി​യെ സ​ന്ദ​ർ​ശി​ച്ച് ബി​ല്ലി​ൽ ഒ​പ്പി​ട​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

മൂ​ന്ന് കാ​ർ​ഷി​ക ബി​ല്ലു​ക​ളി​ലും ഒ​പ്പു​വ​യ്ക്കാ​തെ തി​രി​ച്ച​യ​യ്ക്ക​ണ​മെ​ന്നാ​യി​രു​ന്നു ആ​വ​ശ്യം. എന്നാല്‍ അത് പരിഗണിക്കപ്പെട്ടില്ല.

പ്രാദേശിക ഭരണകൂടങ്ങളുടെ നിയന്ത്രണത്തിലുള്ള വിപണികള്‍ക്ക് പുറത്ത് കര്‍ഷകര്‍ക്ക് യഥേഷ്ടം തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാനുള്ള അവസരമാണ് ഇപ്പോള്‍ തുറന്നു കിട്ടിയിരിക്കുന്നത്. കോര്‍പറേറ്റ് കമ്പനികള്‍ക്ക് കര്‍ഷകരുമായി കരാറുണ്ടാക്കി കൃഷി നടത്താനും നിയമം പ്രാബല്യത്തിലായതോടെ അവസരമൊരുങ്ങി.

പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ കര്‍ഷകരെ സ്വയംപര്യാപ്തരാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ആഗ്രഹിക്കുന്ന തുകയ്ക്ക് കര്‍ഷകര്‍ക്ക് എവിടെ വേണമെങ്കിലും ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ അവസരം നല്‍കുന്നതാണ് പുതിയ നിയമങ്ങള്‍. ഇടനിലക്കാരെ ഇല്ലാതാക്കിയതോടെ ഉയര്‍ന്ന വില നേടാന്‍ കര്‍ഷകര്‍ക്കാകും. ഇത് കര്‍ഷകരെ ബന്ധനങ്ങളില്‍ നിന്ന് മോചിതരാക്കും. ആത്മനിര്‍ഭര്‍ ഭാരതെന്ന സ്വപ്‌നത്തിന്റെ നട്ടെല്ലാണ് കര്‍ഷകരെന്നുമാണ് പ്രധാനമന്ത്രി വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News