എല്‍ദോസ് കുന്നപ്പള്ളിയോട് സ്ത്രീവിരുദ്ധ കമന്റ് പിന്‍വലിക്കണമെന്ന് രശ്മിത രാമചന്ദ്രന്‍

എൽദോസ് കുന്നപ്പിള്ളി എംഎൽഎയോട് സ്ത്രീവിരുദ്ധപോസ്റ്റ് പിന്‍വലിക്കണമെന്ന് രശ്മിത രാമചന്ദ്രന്‍.

ഡിവൈഎഫ്‌ഐ യുടെ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കില്‍ നടത്തിയ രാഷ്ട്രീയ പരാമര്‍ശത്തിനെതിരെ എല്‍ദോസ് കുന്നപ്പിള്ളി നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് രശ്മിത രാമചന്ദ്രന്‍ രംഗത്തെത്തിയിരിക്കുന്നത്.

‘സൈബറിടങ്ങള്‍ അങ്ങേയറ്റം സ്ത്രീ വിരുദ്ധമാകുന്നതിനെക്കുറിച്ച് കേരള ആശങ്കപ്പെടുന്നതിന്നിടയില്‍ വന്ന ഏറ്റവും സ്ത്രീ വിരുദ്ധമായ നിലപാട് അങ്ങയുടെതാണ് എന്നു പറയേണ്ടി വരുമ്പോള്‍ അങ്ങയുടെ നിയോജക മണ്ഡലത്തില്‍ താമസിയ്ക്കുന്ന എനിയ്ക്ക് തികച്ചും ലജ്ജയുണ്ട്’- രശ്മിത ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രശ്മിതയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിങ്ങനെ;

പ്രിയപ്പെട്ട എം എൽ എ എൽദോസ് കുന്നപ്പള്ളിയ്ക്ക് അങ്ങയുടെ നിയോജകമണ്ഡലത്തിലെ അന്തേവാസി നടത്തുന്ന അഭ്യർത്ഥന …..
സൈബറിടങ്ങൾ അങ്ങേയറ്റം സ്ത്രീ വിരുദ്ധമാകുന്നതിനെക്കുറിച്ച് കേരള സമൂഹം ആശങ്കപ്പെടുന്നതിന്നിടയിൽ വന്ന ഏറ്റവും സ്ത്രീ വിരുദ്ധമായ നിലപാട് അങ്ങയുടെ താണ് എന്നു പറയേണ്ടി വരുമ്പോൾ അങ്ങയുടെ നിയോജക മണ്ഡലത്തിൽ താമസിയ്ക്കുന്ന എനിയ്ക്ക് തികച്ചും ലജ്ജയുണ്ട്.

ഡി വൈ എഫ് ഐ യുടെ അഖിലേന്ത്യാ പ്രസിഡന്റ് ഇട്ട രാഷ്ട്രീയ പരാമർശത്തിന് എത്ര നികൃഷ്ടവും സ്ത്രീ വിരുദ്ധവ്യമായ രീതിയിലാണ് അങ്ങ് കമന്റ് ചെയ്തിരിയ്ക്കുന്നത്. കോൺഗ്രസ്സ് എന്ന പാർട്ടി പുലർത്തുന്ന മൃദു ഹിന്ദുത്വത്തിനെ പരാമർശിച്ചിട്ട ഒരു എഫ് ബി പോസ്റ്റിൽ അദ്ദേഹത്തിന്റെ ഭാര്യയെയും വിവാഹത്തെയും പരാമർശിക്കാതെ മറുപടി പറയാനുള്ള രാഷ്ട്രീയ സാക്ഷരത അങ്ങേക്കില്ലെന്ന് ഞങ്ങൾ പെരുമ്പാവൂരുകാർ വിശ്വസിയ്ക്കണമെന്നാണോ? അതിനെ പിൻ താങ്ങി അങ്ങയുടെ പാർട്ടിക്കാർ ഇട്ട അശ്ലീല ട്റോൾ അങ്ങും ആസ്വദിച്ചുവെന്ന് ഞങ്ങൾ കരുതണമോ? ഒരിയ്ക്കൽ പശുവായി ജനിയ്ക്കണമെന്ന് അങ്ങ് ആഗ്രഹം പ്രകടിപ്പിയ്ക്കുന്നത് ഞാൻ ടി വിയിൽ കണ്ടിട്ടുണ്ട്.

ആ ആഗ്രഹം മനസ്സിൽ വെച്ച് ഈ ജൻമത്തിൽ തന്നെ കന്നുകാലികളുടെ ബോധ്യങ്ങൾക്കും താഴെയിറങ്ങി അങ്ങ് രാഷ്ട്രീയ മറുപടികൾ പറയുന്നത് ശരിയാണോ ? 2016 ഡിസമ്പറിൽ ദില്ലിയിൽ കേന്ദ്ര ശിശു -സ്ത്രീ സുരക്ഷാ വകുപ്പ് മന്ത്രിയുടെ വീടിനു മുമ്പിൽ വെച്ച് അങ്ങയുടെ കാൽ കടിച്ചു പറിച്ച തെരുവു നായ്ക്കളുടെ വിവേകമാണോ സൈബറിടത്തിൽ സ്ത്രീകളെ അപകീർത്തിപ്പെടുത്തുമ്പോൾ അങ്ങയെ ഭരിയ്ക്കുന്നത് ? സൈബറിടത്തിലെ ഡോ. വിജയൻ നായരും പെരുമ്പാവൂർ MLA യും തമ്മിൽ ആശയപരമായി എന്തു വ്യത്യാസം എന്ന് തൊട്ടടുത്ത നിയോജക മണ്ഡലത്തിലെ ഒരാൾ ചോദിച്ചാൽ ഞങ്ങൾ നാട്ടുകാർ എന്തു പറഞ്ഞ് പ്രതിരോധിയ്ക്കണം ?

സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ച് പരദൂഷണ കാഴ്ചപ്പാട് വെച്ചുപുലർത്തുന്ന അങ്ങേയ്ക്ക് നെഹ്രു മുതൽ തരൂറും വരെയുള്ളവരുടെ കോൺഗ്രസ്സിനേക്കാൾ സംഘപരിവാരത്തിനോടാവില്ലേ ഐക്യദാർഡ്യം! നെഹ്രുവിന്റെ പരസ്ത്രീ ബന്ധം, ഇന്ദിരയുടെ ആൺ സൗഹ്യദങ്ങൾ, രാഹുലിന്റെ പട്ടയ തുടങ്ങിയ സംഘപരിവാർ നുണനിർമ്മിതികളും താങ്കൾ ഈ കമന്റിട്ട മനോനിലയിൽ സ്വീകരിച്ചിട്ടുണ്ടാവില്ലേ? അപ്പോൾ ഡി വൈ എഫ് ഐ നേതാവ് ആരോപിച്ച മൃദു ഹിന്ദുത്വം ശരിയല്ലേ ? അല്ലെങ്കിൽ രാഷ്ട്രീയ മറുപടി അന്തസ്സായി പറഞ്ഞു കൂടെ? ദയവു ചെയ്ത് സ്ത്രീ വിരുദ്ധ കമന്റ് പിൻവലിയ്ക്കണം.

പ്രിയപ്പെട്ട എം എൽ എ എൽദോസ് കുന്നപ്പിള്ളിയ്ക്ക് അങ്ങയുടെ നിയോജകമണ്ഡലത്തിലെ അന്തേവാസി നടത്തുന്ന അഭ്യർത്ഥന…

Posted by Resmitha Ramachandran on Sunday, 27 September 2020

യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ബെന്നി ബെഹനാന്‍ രാജിവച്ചത് സംബന്ധിച്ച് തീര്‍ത്തും രാഷ്ട്രീയപരമായ ഒരു കുറിപ്പാണ് ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

UDFന് ഇപ്പോൾ കൺവീനറും ഇല്ലാതായി.

അല്ലെങ്കിലും ഇപ്പോൾ UDF ന് കൺവീനറുടെ ആവശ്യമുണ്ടോ ?

RSS കാര്യാലയത്തിൽ നിന്ന് പറയുന്നത്…

Posted by P A Muhammad Riyas on Sunday, 27 September 2020

എന്നാല്‍ പി എ മുഹമ്മദ് റിയാസിന്റെ രാഷ്ട്രീയ പരാമര്‍ശത്തിനെതിരെ വ്യക്തിപരമായ കടന്നാക്രമണമാണ് എല്‍ദോസ് കുന്നപ്പള്ളി ഫെയ്‌സ്ബുക്കിലൂടെ നടത്തിയത്.
.

മരുമോൻ ഇല്ലാതായപ്പോൾ പുതിയൊരു മരുമോന്റെ ആവശ്യം ഉണ്ടായിരുന്നോ എന്ന്
സമയം കിട്ടുമ്പോൾ ചോദിച്ചു നോക്കു..

മറുപടി കിട്ടാതിരിക്കില്ല !!

#ShameOnYouRiyas

Posted by Eldose P Kunnapillil on Sunday, 27 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here