വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം; ബിരുദം നല്‍കിയ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ പീസ് യൂണിവേഴ്‌സിറ്റി വെറും കടലാസ് സര്‍വ്വകലാശാല

സ്ത്രീകളെ അധിക്ഷേപിച്ച് അശ്ലീല പരാമര്‍ശ വീഡിയോകള്‍ പ്രചരിപ്പിച്ച വിജയ് പി നായരുടെ ഡോക്ടറേറ്റ് വ്യാജം. എന്നാല്‍ ഇയാള്‍ക്ക് പിഎച്ച്ഡി ബിരുദം നല്‍കിയ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ പീസ് യൂണിവേഴ്‌സിറ്റി കടലാസ് സര്‍വ്വകലാശാല. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്.

സ്ത്രീകള്‍ക്ക് എതിരെ അശ്ലീല പരാമര്‍ശങ്ങള്‍ ഉളള വീഡിയോകള്‍ അപ്പ്ലോഡ് ചെയ്ത് കാശ് വാരി കൂട്ടിയ വിജയ് പി നായര്‍ ഡോക്ടറെന്നാണ് സ്വയം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഇയാളുടെ ബിരുദം വ്യാജമെന്നാണ് ഇപ്പോള്‍ തെളിയുന്നത്. വിജയ് പി നായര്‍ക്ക് പിഎച്ചഡി ബിരുദം നല്‍കിയ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ പീസ് യൂണിവേഴ്‌സിറ്റി കടലാസ് സര്‍വ്വകലാശാലയെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ .

ബെംഗളൂരില്‍ ഇന്റര്‍നാഷണല്‍ ഗ്ലോബല്‍ പീസ് യൂണിവേഴ്‌സിറ്റി നടത്തിയ ഡോക്ടറേറ്റ് വിതരണം പൊലീസ് തടഞ്ഞു. ഹുന്‍സൂര്‍ റോഡിലെ രുചി ദ പ്രിന്‍സ് ഹോട്ടലില്‍ നടത്താനിരുന്ന വിതരണ വേദിയില്‍ പൊലീസ് റെയ്ഡ് നടത്തി . രണ്ട് പേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പണം വാങ്ങി ഹോണററി ഡോക്ടറേറ്റ് വിതരണം ചെയ്യുകയാണ് ഇവരെന്ന് പൊലീസ് പിന്നീട് പറഞ്ഞു.

20000 മുതല്‍ 1 ലക്ഷം രൂപ വരെയാണ് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യാന്‍ ഇവര്‍ ഇതിനായി വാങ്ങിയിരുന്നത്. മെന്‍റല്‍ ഹെല്‍ത്ത് കെയര്‍ ആക്റ്റ് 2017 നിര്‍കര്‍ഷിച്ചിരിക്കുന്ന യോഗ്യതകള്‍ ഇല്ലാത്ത നിരവധി പേര്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്ന പേരില്‍ ജോലി ചെയ്യുന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് ക്ളിനിക്കല്‍ സൈക്കോളജിസ്റ്റുകളുടെ ഇന്ത്യന്‍ അസോസിയേഷന്‍ മലമ്പാര്‍ ചാപ്റ്റര്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

ക്ലിനിക്കല്‍ സൈക്കോളജില്‍ എം ഫില്‍ പൂര്‍ത്തിയാക്കിയ ശേഷം ആര്‍സിഐ രജിസ്ട്രര്‍ ചെയ്തവര്‍ക്ക് മാത്രമേ രോഗികളെ ചികില്‍സിക്കാന്‍ നിയമപരമായി അധികാരം ഉളളു. സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ച സംഭവങ്ങൾ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

മാധ്യമ സൗകര്യങ്ങൾ ദുരുപയോഗം ചെയ്ത് സ്ത്രീത്വത്തിനുനേരെ കടന്നാക്രമണം നടത്തുന്നവർക്കെതിരെ കർക്കശമായ നിയമ നടപടി കൈക്കൊള്ളും. നിലവിലുള്ള നിയമ സാധ്യതകൾ അതിന് പര്യാപ്തമല്ലെങ്കില്‍ തക്കതായ നിയമ നിർമ്മാണം ആലോചിക്കുമെന്നും. നിയമം കയ്യിലെടുക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News