കമറുദ്ദീന്റെ പേരില്‍ 109 കേസ്, (Not out): ട്രോളി സോഷ്യല്‍മീഡിയ

തിരുവനന്തപുരം: എംസി കമറുദ്ദീന്‍ എംഎല്‍എയെ ട്രോളി സോഷ്യല്‍മീഡിയ.

.

MC Ashi പറയുന്നു: എംസി കമറുദ്ദീന്‍ @109 കേസ് ?? (Not out)
നിയമസഭാ ചരിത്രത്തില്‍ ഏറ്റവും അധികം കേസുള്ള സാമാജികന്‍ എംസി കമറുദ്ദീന്‍ എംഎല്‍എ ആകുവാന്‍ ഇടയുണ്ട്.

ഫാഷന്‍ ജ്വല്ലറി സ്വര്‍ണ്ണ തട്ടിപ്പില്‍ 75 വഞ്ചനക്കേസ് ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു എന്നാണ് പുറത്തു വന്ന വിവരം.

കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് അഫിഡവിറ്റ് പ്രകാരം ‘ചില്ലറ’ കേസുകള്‍ വേറെയും കാണുന്നുണ്ട്. വെറും 34 എണ്ണം.

പൊതുമുതല്‍ നശിപ്പിച്ചതും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്തതും, കൃത്യ നിര്‍വ്വഹണം തടഞ്ഞതും, പൊതു ഇടത്തില്‍ അസഭ്യം വിളിച്ചു പറഞ്ഞതും , ഗൂഡാലോചനയും ഒക്കെ ചേര്‍ത്താണ് ഈ 34. അങ്ങനെ ഇന്നത്തെ നിലവാരമനുസരിച്ച് ആകെ 109 കേസ്.

മറ്റു സ്ഥാനാര്‍ത്ഥികളുടെ അഫിഡവിറ്റെടുത്ത് നോട്ടീസടിച്ച് ആക്ഷേപം നടത്തുന്ന സൈബര്‍ ലീഗുകാര്‍ക്ക് ഇനി കമറുച്ചയുടെ അഫിഡവിറ്റെടുത്ത് ഒരു ചെറിയ പുസ്തകം തന്നെ ഇറക്കാവുന്നതാണ്.

ഒരു കേസില്‍ സാക്ഷിയായിപ്പോയി എന്ന് പറഞ്ഞ് മന്ത്രി ജലീലിനെതിരെ പന്ത്രണ്ട് ദിവസം തെരുവ് യുദ്ധക്കളമാക്കിയവര്‍, 109 കേസിലെ പ്രതിക്ക് വേണ്ടി എത്ര ദിവസം വിയര്‍ക്കേണ്ടി വരും? ഇതാണ് പറയുന്നത് കൊടുത്താല്‍ കാസ്രോട്ടും കിട്ടും എന്ന്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News