സ്ത്രീകള്‍ ആയുധം എടുക്കേണ്ടെന്ന് പിസി ജോര്‍ജ്

തിരുവനന്തപുരം: യുട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി. നായരെ ഭാഗ്യലക്ഷ്മിയും സംഘവും കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി പി.സി ജോര്‍ജ്.

അവരുടെ ഭര്‍ത്താക്കന്‍മാരാണ് വിജയ് പി. നായരെ അടിച്ചിരുന്നതെങ്കില്‍ താന്‍ കയ്യടിക്കുമായിരുന്നെന്നും സ്ത്രീകള്‍ ആയുധമെടുക്കേണ്ടെന്നും പി.സി ജോര്‍ജ് ഒരു മാധ്യമചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.

ഭാരതത്തിലെ സ്ത്രീകള്‍ സീതാദേവികളാണ്. കേസെടുക്കാത്ത പൊലീസുകാരെയാണ് കുറ്റം പറയേണ്ടത്. ഒരു സ്ത്രീകളോടും താന്‍ ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്നും തെറ്റ് ചെയ്താല്‍ സ്ത്രീ പുരുഷ വ്യത്യാസം കാണിക്കാറില്ലെന്നും പി.സി ജോര്‍ജ് പറഞ്ഞു.

”രാവിലെ എത്രയോ സ്ത്രീകളാണ് എന്റെ പക്കല്‍ നിവേദനവുമായി വരുന്നത്. ഒറ്റക്കല്ലേ അവര്‍ വരുന്നത്. ഇന്നേവരെ ഒരു സ്ത്രീ പോലും എനിക്കെതിരെ പരാതി പറഞ്ഞിട്ടില്ല. ഇത്തരം ആളുകള്‍ക്ക് അടി കൊടുക്കണമെന്നതുതന്നെയാണ് എന്റെയും അഭിപ്രായം. എന്നാല്‍ മഷി ഒഴിക്കലും ചീത്ത വിളിക്കലും എല്ലാം തെറ്റാണ്. സ്ത്രീകള്‍ ഇത്തരത്തില്‍ ചീത്ത വിളിക്കാന്‍ പാടില്ല.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here