റണ്‍ മഴ പെയ്ത ഷാര്‍ജയില്‍ തകര്‍പ്പനടികളുമായി കളം നിറഞ്ഞ് സഞ്ജുവും തേവാട്ടിയും

തോല്‍വിയുടെ വക്കില്‍ നിന്ന് അവിശ്വസനീയമാം വിധം തിരിച്ചുവന്നാണ് രാജസ്ഥാന്‍ തുടര്‍ച്ചയായ രണ്ടാം ജയം കൈപ്പിടിയിലൊതുക്കിയത്. റണ്‍ മഴ പെയ്ത ഷാര്‍ജയില്‍ തകര്‍പ്പനടികളുമായി കളം നിറഞ്ഞ സഞ്ജു സാംസണും, രാഹുല്‍ തേവാട്ടിയും സ്റ്റീവ് സ്മിത്തുമാണ് രാജസ്ഥാന് ജയമൊരുക്കിയത്.

മനോഹരമായ ബാറ്റിംഗ് ട്രാക്കില്‍ ആദ്യം ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് തുടക്കം മുതല്‍ ടോപ്പ് ഗിയറിലായിരുന്നു. രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് മേല്‍ മായങ്ക് അഗര്‍വാളും, കെ എല്‍ രാഹുലും കടന്നാക്രമണം നടത്തിയപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ അനായാസം റണ്‍ നിറഞ്ഞു. മായങ്കായിരുന്നു രാഹുലിനേക്കാള്‍ അപകടകാരി. വെറും 45 പന്തുകളില്‍ നിന്ന് മായങ്ക് സെഞ്ച്വറി കടന്നു.

തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി രാഹുല്‍ മികച്ച പിന്തുണ നല്‍കിയപ്പോള്‍ ഓപ്പണിംഗ് പാര്‍ട്ടണ്‍്ര ഷിപ്പില്‍ 183 റണ്‍സ് പിറന്നു 106 റണ്‍സെടുത്ത മായങ്കും , 69 റണ്‍സെടുത്ത രാഹുലും അടുത്തടുത്ത് മടങ്ങിയെങ്കിലും അവസാന ഓവറുകളില്‍ നിക്കോളാസ് പുരാന്റെ കടന്നാക്രമണം പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചു.

മറപടിക്കിറങ്ങിയ രാജസ്ഥാന്‍ ആദ്യ പന്തുമുതല്‍ അടിയുടെ പെരുന്നാളായിരുന്നു. സ്റ്റീവ് സ്മിത്താണ് വെടിക്കെട്ടിന് തുടക്കമിട്ടത് . ബട്ട്‌ലര്‍ പുറത്തായതോടെ സഞ്ജു കൂടി ക്രീസിലെത്തിയതോടെ പഞ്ചാബ് ബൗളര്‍മാര്‍ കാഴ്ച്ചക്കാരായി . പന്തുകള്‍ തുടര്‍ച്ചയായി ബൗണ്ടറികടന്നു.

27 പന്തുകളില്‍ 50 റണ്‍സുമായി സ്മിത്ത് മടങ്ങിയെങ്കിലും സഞ്ജു തളര്‍ന്നില്ല. തെവാട്ടിയെ ഒരറ്റത്ത് സാക്ഷി നിര്‍ത്തി തുടര്‍ച്ചയായ രണ്ടാം അര്‍ദ്ധ സെഞ്ചുറിയും കടന്നാരുന്നു സഞ്ജുവിന്റെ കുതിപ്പ്. ഒടുവില്‍ 42 പന്തുകളില്‍ 85 റണ്‍സെടുത്ത് സഞ്ജു മടങ്ങിയപ്പോള്‍ രാജസ്ഥാന്റെ പ്രതീക്ഷകള്‍ അസ്തമിച്ചെന്നാണ് എല്ലാവരും കരുതിയത്.

എന്നാല്‍ അതുവരെ തപ്പിത്തടഞ്ഞ തെവാട്ടിയ പിന്നീട് പുറത്തെടുത്തത് അവിശ്വനീയ
ഇന്നിം്‌സായിരുന്നു. സിക്‌സറുകള്‍ മഴ പോലെ പെയ്തപ്പോള്‍ മറുവശത്ത് റോബിന്‍ ഉത്തപ്പയും, അര്‍ച്ചറും മാറിമാറി വന്നു. ഒടുവില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കെ റെക്കോര്‍ഡ് ജയം സ്വന്തമാക്കി സഞ്ജുവും കൂട്ടരും ഷാര്‍ജയിലെ സുല്‍ത്താന്‍മാരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News