കര്‍ഷകബില്ലിനെതിരെ പ്രതിഷേധം അലയടിക്കുന്നു; ഇന്ത്യ ഗേറ്റിന് സമീപം കര്‍ഷകര്‍ ട്രാക്ടറിന് തീയിട്ടു

ദില്ലി: കാര്‍ഷിക ബില്ലുകള്‍ക്കെതിരായ രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുന്നു.

പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ ദില്ലി ഇന്ത്യാ ഗേറ്റില്‍ കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ചു. രാവിലെ 7.30ഓടെയാണ് ഇരുപതോളം കര്‍ഷകര്‍ പ്രതിഷേധവുമായെത്തി ട്രാക്ടര്‍ കത്തിച്ചത്. ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്.

വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം രൂക്ഷമാവുകയാണ്. പഞ്ചാബില്‍ ബുധനാഴ്ച ആരംഭിച്ച റെയില്‍പാത ഉപരോധം ഇപ്പോഴും തുടരുകയാണ്.

സമൂഹ അടുക്കളയൊരുക്കിയും വീടുകളില്‍ പാകം ചെയ്ത ഭക്ഷണം കൊണ്ടുവന്നും റെയില്‍പാതകളില്‍ കുത്തിയിരിപ്പ് തുടരുകയാണ്.

ബില്‍ പിന്‍വലിച്ചില്ലെങ്കില്‍ അനിശ്ചിതകാല ഉപരോധത്തിലേക്ക് നീങ്ങുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. ഒരു കാരണവശാലും ബില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here