തിരുവനന്തപുരം കിളിമാനൂരിനടുത്ത് വാഹനാപകടം; നാല് മരണം

തിരുവനന്തപുരം കിളിമാനൂരിനടുത്ത് കാരേറ്റ് വാഹനാപകടത്തിൽ നാല് മരണം. കടയ്ക്കൽ നിന്നും തിരുവനന്തപുരത്തെയ്ക്ക് വന്ന കാർ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

കാറിൽ ഉണ്ടായിരുന്ന 6 പേരിൽ കടയ്ക്കൽ, വെഞ്ഞാറമൂട്, കഴക്കൂട്ടം, പേട്ട സ്വദേശികളായ ഷമീര്‍, സുല്‍ഫി, ലാല്‍, നജീബ് എന്നിവരാണ് മരിച്ചത്.

പരുക്കേറ്റ വെഞ്ഞാറമൂട് സ്വദേശി നിവാസ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here