കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി രേഖപ്പെടുത്തി സുധാകരനും കൊടിക്കുന്നിലും; പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയില്‍ തൃപ്തനല്ലെന്ന് കെ മുരളീധരന്‍

കോഴിക്കോട്: കെപിസിസി പുനഃസംഘടനയില്‍ അതൃപ്തി രേഖപ്പെടുത്തി കെ സുധാകരനും കൊടിക്കുന്നില്‍ സുരേഷും. അതൃപ്തി വ്യക്തമാക്കി സുധാകരനും കൊടിക്കുന്നിലും ഹൈക്കമാന്റിന് പരാതി നല്‍കി.

അതേസമയം, പാര്‍ട്ടിയുടെ പ്രവര്‍ത്തനരീതിയില്‍ തൃപ്തനല്ലെന്നും മാധ്യമങ്ങള്‍ വഴിയാണ് പല കാര്യങ്ങളും അറിയുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. അഭിപ്രായ ഭിന്നതയുടെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. വിഴുപ്പലക്കലിന്റെ കാലഘട്ടം കഴിഞ്ഞു. പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു. കൂടിയാലോചന ഇല്ലാതെയാണ് പല തീരുമാനങ്ങളും പാര്‍ട്ടി എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News