വിജയ് പി നായരുടെ ഡോക്ട്രേറ്റ് വ്യാജമെന്ന് പരാതി; അന്വേഷിക്കുമെന്ന് പൊലീസ്‌

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശങ്ങൾ നടത്തിയ വിജയ് പി നായരുടെ ഡോക്ട്രേറ്റിലും അന്വേഷണം.

ഡോക്ട്രേറ്റ് വ്യാജമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സുകൾ പരാതി നൽകി. ഇയാൾക്ക് എതിരെ ഐടി ആക്ട് ചുമത്താൻ സാധിക്കുമോ എന്നതിന്‍റെ നിയമവശവും പൊലീസ് പരിശോധിക്കുന്നു.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്ന പേര് വിജയ് പി നായർ ദുരുപയോഗം ചെയ്തുവെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്‌സ് കേരളാ ചാപ്റ്റർ അധികൃതർ വ്യക്തമാക്കി. ഇയാൾ സംഘടനയിൽ രജിസ്റ്റർ ചെയ്തിട്ടില്ല.

റിഹാബിലിറ്റേഷന്‍ കൗണ്‍സിലില്‍ ഓഫ് ഇന്ത്യയില്‍ റജിസ്ട്രേഷനുള്ളവര്‍ക്കു മാത്രമേ ക്ലിനിക്കല്‍ സൈക്കോളിസ്റ്റെന്ന പേര് ഉപയോഗിക്കാന്‍ കഴിയു. ഈ സാഹചര്യത്തിലാണ് വിജയ് പി നായർക്കെതിരെ അസോസിയേഷന്‍ ഓഫ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമ നടപടി ആരംഭിച്ചത്.

ഇയാൾക്കെതിരെ നടപടി ആവശ്യപ്പെട്ട് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയ്ക്കും സംഘടന പരാതി നൽകും. തമ്പാനൂർ പൊലിസ് നിലവിലെ അന്വേഷണത്തിന്‍റെ ഭാഗമായി വ്യാജ ഡോക്ട്രേറ്റ് പരാതിയും അന്വേഷിക്കും.

യു.ജി.സിയുടെ അംഗീകാരമില്ലാത്ത ചെന്നൈ കേന്ദ്രീകരിച്ചുള്ള കടലാസ് സര്‍വകലാശയില്‍ നിന്നാണ് ഇയാള്‍ ഡോക്ട്രേറ്റ് നേടിയത് എന്നത് പൊലിസ് കണ്ടെത്തിയിട്ടുണ്ട്.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി ഉണ്ടെന്നും ഡോക്ടറാണെന്നുമാണ് അശ്ലീല വീഡിയോകളിൽ ഇയാൾ പറയുന്നത്. ഇയാൾക്ക് എതിരെ ഐടി ആക്ട് ചുമത്താൻ സാധിക്കുമോ എന്നതിന്‍റെ നിയമ വശവും പൊലീസ് പരിശോധിക്കുന്നണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here