മൊറട്ടോറിയം പലിശ; സുപ്രീംകോടതിയില്‍ നിലപാടറിയിക്കാതെ കേന്ദ്രം

മൊറട്ടോറിയം പലിശയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിലപാട് അറിയിക്കാതെ കേന്ദ്ര സർക്കാർ. മാസങ്ങളായി സുപ്രീംകോടതിയിലിരിക്കുന്ന കേസിൽ മറുപടി നൽകാൻ വ്യാഴാഴ്ച വരെ സമയം തേടി.

അന്തിമ നിലപാട് അറിയിക്കാൻ കഴിഞ്ഞ പത്തിന് കോടതി നിർദേശിച്ചിരുന്നു. എന്നാൽ നിരവധി സാമ്പത്തിക വശങ്ങൾ ഉള്ള ഈ പ്രശ്നം സങ്കീർണമാണെന്നും കുറച്ച് സമയം കൂടി നൽകണമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടു.

ഇത് അംഗീകരിച്ച കോടതി വ്യാഴാഴ്ചയ്ക്ക് ഉള്ളിൽ നിലപാട് സത്യവാങ്മൂലമായി നൽകാൻ നിർദേശിക്കുകയായിരുന്നു. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.

അത് വരെ മൊറട്ടോറിയം കാലയളവിലെ പലിശ ഈടാക്കുന്നതിൽ തുടർ നടപടികൾ കൈക്കൊള്ളരുതെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് ജസ്റ്റിസ് അശോക്‌ ഭൂഷൺ അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here