”പൊട്ടിച്ചിരിച്ചു വാവയെ എഴുന്നേല്‍പ്പിച്ചതിന് ചീത്തയും കേട്ടു.”; ടൊവിനോയുടെയും മകളുടെയും വീഡിയോ വൈറല്‍

മകള്‍ ദിനത്തില്‍ നടന്‍ ടൊവിനോ തോമസ് പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. മകള്‍ക്കൊപ്പം സമയം ചെലവിടുന്ന ടൊവിനോയെയാണ് വീഡിയോയില്‍ കാണുന്നത്.

മകള്‍ക്കൊപ്പം പതിഞ്ഞ ശബ്ദത്തില്‍ ഒരു കുട്ടിപ്പാട്ട് പാടുകയാണ് ടൊവിനോ. എന്നാല്‍ പാട്ടിന് അവസാനം അച്ഛനും മകളും പൊട്ടിച്ചിരിക്കുന്നു. ”പൊട്ടിച്ചിരിച്ചു വാവയെ എഴുന്നേല്‍പ്പിച്ചതിന് ചീത്തയും കേട്ടു.” എന്ന ക്യാപ്ഷനോടെയാണ് ടൊവിനോ വീഡിയോ പങ്കുവച്ചത്.

ഈ വര്‍ഷം ജൂണിലാണ് ടൊവിനോയ്ക്കും ലിഡിയയ്ക്കും രണ്ടാമത്തെ കുഞ്ഞ് പിറന്നത്. മകന് തഹാന്‍ എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here