കൊവിഡ് വ്യാപനം: നാളെ സര്‍വകക്ഷിയോഗം വിളിച്ച് മുഖ്യമന്ത്രി; ജനരോഷം ഭയന്ന് ആള്‍ക്കൂട്ടസമരങ്ങളില്‍ നിന്ന് പിന്‍വാങ്ങി യുഡിഎഫ്

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേരും. നാളെ വൈകിട്ട് 4.30നാണ് യോഗം ചേരുക.

ഓണ്‍ലൈനായാണ് യോഗം ചേരുക. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തേണ്ട നിയന്ത്രണങ്ങള്‍ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്യും.

അതേസമയം, ജനരോഷം ഭയന്ന് ആള്‍ക്കൂട്ടസമരങ്ങളില്‍ നിന്ന് പിന്‍വാങ്ങി യുഡിഎഫ്. പ്രത്യക്ഷ സമരങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയാണെന്ന് യുഡിഎഫ് അറിയിച്ചു.

അണികളില്‍ നിന്നടക്കം പ്രതിഷേധം രൂക്ഷമായതോടെയാണ് ആള്‍ക്കൂട്ട സമരങ്ങള്‍ അവസാനിപ്പിക്കാന്‍ യുഡിഎഫ് തീരുമാനിച്ചത്.

സംസ്ഥാന നേതാക്കള്‍ക്കടക്കം കൊവിഡ് ബാധിച്ചപ്പോഴാണ് കോണ്‍ഗ്രസിനും ലീഗിനും ബോധോധയം ഉണ്ടായത്.

യുഡിഎഫും ബിജെപിയും സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധസമരങ്ങള്‍ കൊവിഡ് വ്യാപനത്തിന് കാരണമാകുന്നതായി വിലയിരുത്തല്‍ ഉണ്ടായിരുന്നു.

കെഎസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിന്റെ കോവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ഈ തീരുമാനത്തിലേക്ക് യുഡിഎഫിനെ എത്തിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News