റംസിയുടെ ആത്മഹത്യ; നടി ലക്ഷമി പ്രമോദിന് മുന്‍കൂര്‍ ജാമ്യം

കൊല്ലം കൊട്ടിയത്ത് റംസിയെന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.

ആത്മഹത്യ ചെയ്ത റംസിയുടെ പ്രതിശ്രുത വരന്റെ സഹോദരന്റെ ഭാര്യയാണ് നടി ലക്ഷമി പ്രമോദ്. ഒക്ടോബര്‍ ആറുവരെ റംസിയെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.

പത്തനംതിട്ട എസ്പി കെജി സൈമണിന്റെ നേതൃത്വത്തിലുള്ള ക്രൈബ്രാഞ്ച് സംഘമാണ് റംസിയുടെ ആത്മഹത്യ അന്വേഷിക്കുന്നത്‌.

റംസിയും നടി ലക്ഷമിപ്രിയയും തമ്മില്‍ അടുത്ത സൗഹൃദത്തിലായിരുന്നു. ലക്ഷ്മിയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ഉള്‍പ്പെടെ റംസി ഒപ്പം യാത്ര ചെയ്തിരുന്നു. റംസിയുടെ അബോര്‍ഷന്‍ ഉള്‍പ്പെടെ നടത്തിയതില്‍ ലക്ഷമിക്ക് പങ്കുണ്ടെന്നും റംസിയുടെ കുടുംബം പറയുന്നുണ്ട്.

ഇരുവരും തമ്മിലുള്ള ടിക്ടോക് വീഡിയോകള്‍ റംസിയുടെ ആത്മഹത്യയ്ക്ക് ശേഷം വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തില്‍ ലക്ഷമി പ്രമോദിനെതിരെ കേസെടുത്ത ശേഷം താരം ഒളിവില്‍ പോയിരുന്നു.

തന്നെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നാണ് കേസിനെ കുറിച്ച് സൂചിപ്പിച്ചപ്പോള്‍ ലക്ഷ്മി പ്രമോദ് പ്രതികരിച്ചത്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel