”പെണ്ണിന്റെ ക്ഷമയൊക്കെ ഉയര്‍ത്തി കാട്ടാന്‍ പോയാല്‍ ശല്യക്കാര്‍ പിന്നെയും പിറകെ കൂടും; പെണ്ണ് രസിക്കുന്നുവെന്ന് ഒരു തിയറിയും ഇറക്കും”

വിജയ് പി നായര്‍ വിഷയത്തില്‍ ഭാഗ്യലക്ഷ്മിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയത്.
വിഷയത്തില്‍ ഡോ.സി.ജെ ജോണിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

പൊതു ഇടത്തില്‍ ഏതെങ്കിലും ആണ് വേണ്ടാതീനം ചെയ്യുകയോ, പറയുകയോ ചെയ്താല്‍, കൈ വീശി ഒന്ന് കൊടുത്തോയെന്ന് മകളോട് നിര്‍ദ്ദേശിക്കുന്നതില്‍ ഒരു തെറ്റും കാണുന്നില്ല. പറഞ്ഞിട്ടുണ്ട്. അവള്‍ പ്രയോഗത്തില്‍ വരുത്തിയിട്ടുമുണ്ട്. ബസ്സിലെയും ആള്‍ തിരക്കുള്ള ഇടങ്ങളിലും സംഭവിക്കുന്ന അതിക്രമങ്ങളെ ഇങ്ങനെ നേരിടണം.

പെണ്ണിന്റെ ക്ഷമാശക്തിയൊക്കെ ഉയര്‍ത്തി കാട്ടാന്‍ പോയാല്‍ ശല്യക്കാര്‍ പിന്നെയും പിറകെ കൂടും. പെണ്ണ് രസിക്കുന്നുവെന്ന് ഒരു തിയറിയും ഇറക്കും. ഈ കേസും പറഞ്ഞ് പോലീസ് സ്റ്റേഷനില്‍ പോയാല്‍ എന്താവും കഥ?

ഇത് മുമ്പോട്ട് കൊണ്ട് പോയി മകള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കണോയെന്നാകും അവിടെ നിന്നും കിട്ടാന്‍ പോകുന്ന ഉപദേശം. ഉടന്‍ ഇങ്ങനെ കണക്ക് തീര്‍ക്കാന്‍ പോയാല്‍ അവന്‍ വൈരാഗ്യ ബുദ്ധിയുമായി പിന്നെ ഉപദ്രവിച്ചാലോയെന്ന് ഭയം വേണ്ട. ഒരു പരിചയവും ഇല്ലാത്ത പെണ്ണിനെ ചുമ്മാ പിടിച്ച് രസിക്കാനും, വൃത്തി കെട്ട വാക്കുകള്‍ കൊണ്ട് അഭിഷേകം ചെയ്യാനും വരുന്നവന്‍ ഭീരുവാണ്. വ്യക്തി വൈകല്യം ഉള്ള കക്ഷിയാണ്. ഉടന്‍ തല്ലു കൊണ്ടാല്‍ പിന്നെ ആ പെണ്ണിന്റെ പിറകെ പോവില്ല.

എല്ലാവരും ഇങ്ങനെ പ്രതികരിച്ചാല്‍ ഈ വര്‍ഗ്ഗം പൊതു ഇടത്തില്‍ കുറയും. എന്നാല്‍ സൈബര്‍ ഇടത്തില്‍ നിന്നും ശല്യം വരുമ്പോള്‍ നിയമം കൂടെ നിന്നില്ലെങ്കില്‍ പ്രയാസമാണ്. അത് കൊണ്ടാണ് ഈ വര്‍ഗ്ഗം സൈബര്‍ ഇടത്തില്‍ ഇപ്പോള്‍ പെരുകുന്നത്.

പൊതു ഇടത്തില്‍ ഏതെങ്കിലും
ആണ് വേണ്ടാതീനം ചെയ്യുകയോ, പറയുകയോ ചെയ്താല്‍, കൈ വീശി ഒന്ന് കൊടുത്തോയെന്ന് മകളോട്…

Posted by Drcjjohn Chennakkattu on Sunday, 27 September 2020

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News