വിവാഹിതനായ മകന്‍ കാമുകിക്കൊപ്പം ഒളിച്ചോടി; മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി

ജോധ്പുര്‍: വിവാഹിതനായ മകന്‍ മറ്റൊരു പെണ്‍കുട്ടിക്കൊപ്പം ഒളിച്ചോടിയതില്‍ മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി. രാജസ്ഥാന്‍ ശ്രമിക്പുര സ്വദേശികളായ വിഷ്ണുദത്ത് (48), ഭാര്യ മഞ്ജു ദേവി (45) എന്നിവരെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

ഇവരുടെ മൂത്തമകന്‍ ആ സമയം വീട്ടിലുണ്ടായിരുന്നു. മാതാപിതാക്കള്‍ തൂങ്ങിനില്‍ക്കുന്നത് കണ്ട് ഇയാള്‍ ബഹളം വച്ച് ആളെക്കൂട്ടിയിരുന്നു. അടുത്ത് താമസിക്കുന്ന ബന്ധുക്കളടക്കം ഓടിയെത്തി ഇവരെ ആശുപത്രിയിലെത്തിച്ചിരുന്നുവെങ്കിലും മരിച്ചിരുന്നു.

മരിച്ച ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളാണ്. ഇരുവരും വിവാഹിതരുമാണ്. എല്ലാവരും ഒരുമിച്ചായിരുന്നു താമസം. ഇതിനിടെ ഇവരുടെ ഇളയമകന്‍ അവരുടെ ഗോത്രത്തില്‍ നിന്നു തന്നെയുള്ള ഒരു യുവതിക്കൊപ്പം ഒളിച്ചോടിയതോടെയാണ് കാര്യങ്ങള്‍ വഷളായത്.

വിവാഹിതനായ മകന്‍ ഇത്തരത്തില്‍ ചെയ്തത് മാതാപിതാക്കളെ തകര്‍ത്തു കളഞ്ഞിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News