‘അവസാനത്തെ പാട്ട് എനിക്കൊപ്പം, അന്ന് ഒന്നിച്ച്‌ ഭക്ഷണം കഴിച്ചു’; എസ്പിബിയെ ഓര്‍ത്ത് എസ് ജാനകി

എസ്പിബി അവസാനമായി പാടിയത് എനിക്കൊപ്പമാണ് മൈസൂരില്‍ ഒരു പരുപാടിയിലായിരുന്നു അത്. അന്ന് വീട്ടില്‍ വന്ന് ഒന്നിച്ച് ഭക്ഷണം കഴിച്ചാണ് ഞങ്ങള്‍ പരിപാടിക്ക് പോയത്.

ആശുപത്രിയിലാകുന്നതിന് ആഴ്ചകള്‍ക്ക് മുമ്പായിരുന്നു ഈ പരിപാടി. കണ്ണീരോടെ എസ്പിബിയെ ഓര്‍ത്തെടുത്ത് ഗായിക എസ് ജാനകിയമ്മ.

വീട്ടില്‍ നിന്നും ഊണ് കഴിച്ച് ഞങ്ങള്‍ ആ പരിപാടി സ്ഥലത്ത് പോയി ഒരുമിച്ച് പാടി. ഞാനും അവനും പിന്നെ എങ്ങും പാടിയില്ല..’ ഉള്ളുലയ്ക്കുന്ന വാക്കുകള്‍ ജാനകിയമ്മയുടേതാകുമ്പോള്‍ എസ്പിബിയെ ഇഷ്ടപ്പെടുന്നവരുടെ കണ്ണു നിറഞ്ഞുപോകും.

എസ്പിബി-ജാനകിയമ്മ പാട്ടുകള്‍ നിത്യഹരിതമാണ്. എസ്പിബി ചെറിയ കുട്ടിയായിരിക്കുമ്പോള്‍ പങ്കെടുത്ത പരിപാടിയില്‍ ജാനകിയമ്മയും ഉണ്ടായിരുന്നു.

ഈ ചെറുക്കന്‍ നന്നായി പാടുന്നുണ്ട്. എടാ ചെറുക്കാ നീ വലിയ ആളാകും എന്ന് അന്ന് പറഞ്ഞിരുന്നു അവനോട്. അവന്‍ പിന്നെ വളര്‍ന്നു. വലിയ പ്രശസ്തനായി. എല്ലാ വേദിയിലും അവന്‍ എന്നെ പറ്റി പറയും.

ഞാനും അവനായി ഒന്നും ചെയ്തില്ല. അവന്റെ കഴിവ് കൊണ്ട് ഇവിടെവരെയെത്തി. അവസാനമായി അവന്‍ പാടിയതും ഞങ്ങള്‍ ഒരുമിച്ചുള്ള പരിപാടിയിലായിരുന്നു.

രോഗം മാറും തിരികെ വരും എന്ന് കരുതി. പക്ഷേ അവന്‍ പോയി. ആത്മശാന്തി നേരുന്നു..’ വാക്കുകള്‍ ഇടറി ജാനകിയമ്മ പറഞ്ഞുനിര്‍ത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News