വടക്കാഞ്ചേരിയില്‍ ഫ്‌ലാറ്റുകളുടെ നിര്‍മാണം നിലച്ചു; നിര്‍മാണം നിര്‍ത്താന്‍ നിര്‍ദേശം നല്‍കി യൂണിടാക്; ആശങ്കയോടെ ഗുണഭോക്താക്കള്‍

വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ നിർമാണം നിലച്ചു. പണി നിർത്തിവെക്കാൻ യൂണിടാക് നിർദേശിച്ചതായി തൊഴിലാളികൾ.

350 ഓളം തൊഴിലാളികളാണ് ഇവിടെ ദിനം പ്രതി പണി എടുത്തിരുന്നത് കഴിഞ്ഞ ബുധനാഴ്ച മുതലാണ് ഫ്ലാറ്റ് നിർമ്മാണം നിർത്തിവെച്ചത്. പണി നിർത്തി വെക്കുന്നതായി യൂണിടാക് ലൈഫ് മിഷന് കത്ത് നൽകി.

വടക്കാഞ്ചേരിയിൽ 140 കുടുംബംങ്ങൾക്കായി ഒരുങ്ങുന്ന ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുത ഗതിയിൽ പുരോഗമിക്കുന്നതിനിടെയിലും രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിച്ച് പദ്ധതി അട്ടിമറിക്കാനായിരുന്നു യു.ഡി.എഫ് നീക്കം.

തുടർന്ന് വടക്കാഞ്ചേരി MLA അനിൽ അക്കര സി.ബി.ഐ ക്ക് അടക്കം പരാതിയും നൽകി.വിവിധ ഏജൻസികളുടെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൻ്റെ നിർമാണം പൂർണ്ണമായും നിർത്തിയത്. പണി നിലച്ചതോടെ 350 ഓളം തൊഴിലാളി കുടുംബങ്ങൾക്കാണ് വരുമാനം നിലച്ചത്.

ഫ്‌ളാറ്റ് പണി നിലയ്ക്കുന്നതോടെ വടക്കാഞ്ചേരി നഗരസഭയിലെ എല്ലാ കുടുംബങ്ങൾക്കും വീടെന്ന പദ്ധതിയും ആശങ്കയിലാവുകയാണ്.

പണി നിർത്തിവെക്കുന്നതായി കാണിച്ച് യൂണി ടാക് ലൈഫ് മിഷന് കത്ത് നൽകിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി യു.എ.ഇ കോൺസിലേറ്റിൽ നിന്നും യാതൊരു വിധ ആശയ വിനിമയവും ഉണ്ടായിട്ടില്ലെന്ന് കത്തിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News