കൂടത്തായി കൊലപാതക കേസ്: അഭിഭാഷകന്‍ സി വിജയകുമാറിന് ജാമ്യം

കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രതിചേർത്ത നോട്ടറി അഭിഭാഷകൻ സി വിജയകുമാറിന്‌ കോടതി ജാമ്യം അനുവദിച്ചു.

കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ്‌ കോടതിയാണ്‌ ജാമ്യം നൽകിയത്‌. കേസിൽ പ്രാരംഭ വിചാരണ ആരംഭിക്കുന്നത്‌ ഒക്‌ടോബർ പത്തിലേക്ക്‌ മാറ്റുകയും ചെയ്‌തു.

കുറ്റപത്രത്തിൽ നിന്ന്‌ ഒഴിവാക്കണം എന്നാവശ്യപ്പെട്ട്‌ നോട്ടറി അഭിഭാഷകൻ നൽകിയ അപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലാണ്‌ കേസ്‌ മാറ്റിയത്‌.

പ്രതികളുടെ കോൾ റെക്കൊർഡുകൾ തെളിവായി സ്വീകരിക്കണമെന്ന്‌ കഴിഞ്ഞ തവണ കേസ്‌ പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിനെ പ്രതിഭാഗം എതിർത്തെങ്കിലും കോടതി അംഗീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News