Space of Style : ഫാഷന്‍ ലോകത്തെ വാര്‍ത്തകകളും വിശേഷങ്ങളുമായി കൊച്ചിയില്‍ നിന്നും പുതിയ ഇംഗ്ലീഷ് ഫാഷന്‍ മാഗസിന്‍ വിപണിയില്‍ എത്തി

Space of Style ‘ഫാഷന്‍ മാഗസിന്‍ വായനക്കാരിലേക്ക് എത്തി . ഫാഷന്‍ ലോകത്തെ വാര്‍ത്തകകളും വിശേഷങ്ങളുമായി കൊച്ചിയില്‍ നിന്നും പുതിയ ഇംഗ്ലീഷ് ഫാഷന്‍ മാഗസിന്‍ വിപണിയിലേക്ക് എത്തി. ആര്‍സണ്‍ ഫാഷന്‍ മീഡിയയുടെ നേതൃത്വത്തില്‍ പുറത്തിറങ്ങിയ ഈ മാഗസിന്റെ ആദ്യ കവര്‍ പേജ് ഇന്ത്യന്‍ സിനിമയുടെ വിസ്മയ താരവും മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ മോഹന്‍ലാല്‍ ആണ്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ പ്രമുഖരായ ശ്രീ ഉണ്ണി മുകുന്ദന്‍ ഉള്‍പ്പെടെ 25 ഓളം താരങ്ങളുടെ ഫേസ്ബുക് പേജിലൂടെയാണ് Space of Style മാഗസിന്‍ പ്രകാശനം നിര്‍വഹിച്ചത്.

ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളുടെ അഭിമുഖങ്ങളും ഫാഷന്‍ ലോകത്തെ പ്രശസ്തരുടെ അനുഭവങ്ങളും സംവിധായകരുടെ മറക്കാനാവാത്ത സിനിമകളും തുടങ്ങി കലയുടെ സമസ്ത മേഖലയില്‍ നിന്നും പ്രമുഖ താരങ്ങളുടെ വിശേഷങ്ങള്‍ Space of Style ലൂടെ വായനക്കാരില്‍ എത്തുന്നു.

സിനിമ, കള്‍ച്ചര്‍ , മേക്ക്അപ് , ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് ,ട്രാവല്‍ ആന്‍ഡ് ഫുഡ് എന്നിവയും കൂടാതെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച യുവ പ്രതിഭകളും ഈ മാഗസിനില്‍ ഇടം നേടിയിരിക്കുന്നു.

നൂതനമായ നിരവധി ആശയങ്ങളുമായി എത്തുന്ന ‘Space of Style‘ എന്ന ഇംഗ്ലീഷ് മാഗസിന്‍ അന്താരാഷ്ട്ര നിലവാരമുള്ള മാഗസിനുകളുമായി കിടപിടിക്കാവുന്ന രീതിയിലാണ് ‘ആര്‍സണ്‍ ഫാഷന്‍ മീഡിയ’ പുറത്തിറക്കിയിരിക്കുന്നത് .

എല്ലാ മാസവും പുറത്തിറങ്ങുന്ന ഈ മാഗസിന്‍ ഓണ്‍ലൈനിലൂടെയും വായനക്കാര്‍ക്കു ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News