ശബരിമലയിൽ കൊവിഡ് പ്രൊട്ടോകോൾ പാലിച്ച് മണ്ഡലകാല തീർത്ഥാടനം നടത്തും. തീർത്ഥാടകരുടെ എണ്ണം കുറയ്ക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗ തീരുമാനം.
തീർത്ഥാടന മാനദണ്ഡം തീരുമാനിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. കൊവിഡ് പരിശോധന തീർത്ഥാടകർക്ക് നിർബന്ധമാക്കാനും തീരുമാനിച്ചു.
നവംബറിൽ ആരംഭിക്കുന്ന മണ്ഡലകാല തീർത്ഥാടനത്തിൽ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വലിയ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്.
തീർത്ഥാടകർക്ക് പ്രവേശനം വെർച്വൽ ക്യൂ വഴി മാത്രമാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ.വാസും പറഞ്ഞു.
തീർത്ഥാടന മാനദണ്ഡം തീരുമാനിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയെ നിയോഗിച്ചു. തീർത്ഥാടകരുടെ എണ്ണം കുറയ്ക്കും. എത്തുന്ന തീർത്ഥാടകർക്ക് നിലയ്ക്കലോ പമ്പയിലോ ആന്‍റിജൻ പരിശോധന നടത്തും
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരെയും പ്രവേശിപ്പിക്കും.സന്നിധാനത്ത് വിരി വെയ്ക്കുവാൻ അനുവദിക്കില്ല. പരിമിതമായ തോതിൽ മാത്രം അന്നദാനം നടത്തും. നെയ്യഭിഷേകവും ഒഴിവാക്കും. തുലാം മാസത്തിന് മുന്നോടിയായി നിലയ്ക്കൽ പമ്പ റോഡിന്‍റെ അറ്റകുറ്റപ്പണി പൂർത്തിയാക്കും.
എത്രത്തോളം ഭക്തർ എത്തും എന്നത് പറയാൻ കഴിയാത്ത സാഹചര്യമാണ്. ഇൗ പശ്ചാത്തലത്തിലാണ് ആരോഗ്യം, പൊലീസ് എന്നീ വകുപ്പുകളെ കൂടി ഉൾപ്പെടുത്തി പൂർണ സാഹചര്യം വിലയിരുത്തുന്നത്. ചീഫ് സെക്രട്ടറി തല സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാകും തീർത്ഥാടന കാലത്തെ പൂർണ ക്രമീകരണം തീരുമാനിക്കുക.
Get real time update about this post categories directly on your device, subscribe now.