ലോഡ്ജിലേക്ക് വിജയ് പി നായരെ തേടി പോകേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് ഭാഗ്യലക്ഷ്മി കൈരളി ന്യൂസിനോട്

ഒൻപതു ദിവസങ്ങൾക്കു മുൻപാണ് ശാന്തിവിള ദിനേശ് എന്ന് പറയുന്ന വ്യക്തിക്കെതിരെ ഞാൻ പരാതി കൊടുക്കുന്നത്; ഇതിനു മുൻപും ഒന്ന് രണ്ടു സൈബര്‍ കേസുകൾ ഞാൻ കൊടുത്തിട്ടുണ്ട്.

അതിലൊരു കേസിൽ പോലീസ് ഷിബു പുരയിടം എന്ന ആളെ  വിളിച്ചു വരുത്തി. എന്റെ മക്കൾക്കൊപ്പം ഇരിക്കുന്ന ഒരു ഫോട്ടോ ഇട്ടപ്പോൾ അയാൾ ഇട്ട കമന്റ് ഇത് അവരുടെ മക്കൾ അല്ല .അവർ കൈ വെച്ചിരിക്കുന്നത് മകന്റെ മുണ്ടിനുള്ളിലാണ് എന്ന കമന്റോടെ ആയിരുന്നു.

ഞാൻ അത് സ്‌ക്രീൻ ഷോട്ട് എടുത്ത്, പരാതികൊടുത്തു. അയാളെ കസ്റ്റഡിയിലെടുത്തു എന്നറിഞ്ഞു ഞാൻ പോത്തൻകോട് പോലീസ് സ്റ്റേഷനിൽ ചെന്നപ്പോൾ ഇന്നലെ വിജയ് പി നായർ ചെയ്തതുപോലെ കൈകൂപ്പി മാപ്പു പറഞ്ഞു ,കാലിൽ വീണു നമസ്കരിച്ചു, മക്കൾ ആണെന്നറിഞ്ഞില്ല എന്ന് പറഞ്ഞു. അന്ന് മക്കൾക്കൊപ്പമാണ് ഞാൻ പോലീസ് സ്റ്റേഷനിൽ പോയത് .എഴിതിഒപ്പിട്ടു വാങ്ങിച്ച ശേഷം അയാളെ വിട്ടയച്ചു .പോലീസ് സ്റ്റേഷനിൽ നിന്നിറങ്ങിയ ഇയാൾ ചെയ്തത് അടുത്ത പോസ്റ്റിടുക എന്നതായിരുന്നു.

എന്നെ നിയനത്തിനൊന്നും ചെയ്യാൻ പറ്റിയില്ല എന്ന് പറഞ്ഞു കളിയാക്കിക്കൊണ്ടൊരു പോസ്റ്റ്. ഞാനെന്തു ചെയ്യണം. 4 വർഷമാകുന്നു ഇതുവരെ കോടതിയിൽ നിന്നും ഒരു നോട്ടീസ് പോലും എനിക്ക് വന്നിട്ടില്ല.കേസ് കോടതിയിലേക്ക് പോലീസിന്റെ കൈയിൽ നിന്നും പോയിരുന്നു. എനിക്ക് കുറച്ചു നിരാശ തോന്നി. പിന്നീട എന്റെ മുൻ ഭർത്താവ് എന്നെ കുറിച്ച് എഫ് ബി യിൽ മോശമായി അധിക്ഷേപിച്ചു എഴുതി ,പന്ത്രണ്ടു പേജാണ്. ഞാനിന്നും അത് സൂക്ഷിച്ചു വെച്ചിട്ടുണ്ട് .വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിൽ ഞാൻ കേസ് കൊടുത്തു. അന്ന് പോലീസ് ഏറ്റവും നന്നായി എന്റെ കേസിനോട് പ്രതികരിച്ചു .അത് എല്ലാസ്ത്രീകളും ആഗ്രഹിക്കുന്നുണ്ട്.

ആളുകളെ കൈവെക്കാൻ പാടില്ല ,അത് പോലീസ് ചെയ്യട്ടെ എന്ന് പറയുന്നവരോട് ?

അന്യസ്ത്രീകളെ പറയുമ്പോൾ മനസിലാവില്ല,വേദനിക്കില്ല..എന്തെങ്കിലും പറയട്ടെ എന് വിചാരിക്കും .പക്ഷെ സ്വന്തം വീട്ടിലെ ആളുകളെ പറയുമ്പോൾ മനസിലാകും .ശാന്തിവിള ദിനേശനെതിരെ ഞാൻ കേസ് കൊടുത്തതു യൂട്യൂബ് ചാനലിലൂടെ എന്നെ അനാവശ്യം പറഞ്ഞതിനാണ് .പല വക്കി ലന്മാരെയും കേസിന്റെ ഡീറ്റെയിൽസ് കാണിച്ചു .റിപ്പോർട്ട് വളരെ സ്ട്രോങ്ങ് ആണ് എന്നും പറഞ്ഞു.

പക്ഷെ ഒന്നും സംഭവിച്ചില്ല. എനിക്ക് നിരാശ തോന്നി. ഞാൻ എന്റെ മക്കളുടെ മുൻപിൽ അപമാനിതയായ പോലെ എനിക്ക് തോന്നി .അവരെന്നെ ചോദ്യം ചെയ്തില്ല. പക്ഷെ എന്റെ ഉള്ളിൽ അവരുടെ അമ്മയെ കുറിച്ച് ഒരാൾ ഇരുന്നു എന്തെക്കെയോ ഇല്ലാത്ത കഥകൾ പറയുന്നു .ആളുകൾ അതിനു താഴെ ആഘോഷിച്ചുകൊണ്ടു കമന്റ് ചെയ്യുന്നു. ഞാൻ യു ട്യൂബിനു പരാതികൊടുത്തു വീഡിയോ പിൻവലിച്ചു. ഉടനെ അയാൾ അടുത്ത വീഡിയോ ഇട്ടു.

ഡിലീറ്റ് ചെയ്ത വീഡിയോ വേറൊരു ഓൺലൈൻ പോർട്ടലിൽ വന്നു. ഇത് ഭയമില്ലായ്മയല്ലേ. എന്നെ തൊടാൻ പറ്റില്ല എന്ന ഭയമില്ലായ്മയല്ലേ. ഇതാണ് ഞങ്ങൾ സ്ത്രീകളുടെ നിസ്സഹായാവസ്ഥ. ആ മാനസികാവസ്ഥയിൽ ഇരിക്കുമ്പോഴാണ് കുറെ സ്‌ത്രീകൾ വിളിച്ചു വിജയ് പി നായരുടെ കാര്യം പറയുന്നത്.

ഞാൻ ഒരമ്മ ആണ്. എന്റെ മകൻ കല്യാണം കഴിച്ചുകൊണ്ടുവന്ന പെൺകുട്ടി എന്റെ വീട്ടിലുണ്ട് .ആ കുട്ടിക്കൊക്കെ എന്നെ മനസിലായി വരാൻ കുറെ സമയമെടുക്കും .അവരുടെയൊക്കെ കുടുംബത്തിന്റെ മുൻപിൽ ഞാൻ ചോദ്യം ചെയ്യപ്പെടും .അവർ വിചാരിക്കില്ലേ അവരുടെ മകളെ കല്യാണം കഴിച്ചുകൊടുത്ത വീട്ടിലെ സ്ത്രീയുടെ കഥ ഇതാണോ എന്ന് .എത്ര പേരോട് ഞാൻ ഇത് വിശദീകരിക്കും.

എന്താണ് ഞാൻ ചെയ്യേണ്ടതു. എനിക്ക് ഉറക്കമില്ല ,വിശപ്പില്ല ,എന്റെ മരുമകളുടെ മുൻപിൽ ഞാൻ തല കുനിക്കുന്നു ഇങ്ങനെയൊക്കെയുള്ള മാനസികാവസ്ഥയിൽ പോകുമ്പോഴാണ് വിജയ് പി നായരുടെ വീഡിയോ വരുന്നത് .പലരും വിളിച്ചു പറയുന്നത്. പോകുമ്പോൾ തോന്നുന്നുണ്ട് രണ്ടെണ്ണം പൊട്ടിക്കണമെന്നു. പക്ഷെ പാടില്ല നിയമം കൈയിലെടുക്കാൻ പാടില്ല എന്ന് വിചാരിച്ചു തന്നെയാണ് പോയത്. തെറ്റായ സന്ദേശത്തെ കൊടുക്കലാകരുതെന്നു വിചാരിച്ചിരുന്നു .ഇയാളോട് സംസാരിച്ചു പരസ്യമായി മാപ്പു പറയിക്കാൻ ആണ് പോയത്.

മാപ്പു പറയുന്ന വീഡിയോ എടുക്കാം, അയാളുടെ യൂട്യൂബ് വീഡിയോ ഡിലീറ്റ് ചെയ്യിക്കാം എന്ന് വിചാരിച്ചാണ് പോയത്. പക്ഷെ അയാളുടെ വായിൽ നിന്നും വന്ന വാക്കുകൾ വിഡിയോയിൽ കേട്ടതിലും മോശമാണ് എനിക്ക് പ്രതികരിക്കേണ്ടി വന്നു. ഗതികേട് കൊണ്ട് ചെയ്തു. ഇരുപത്തഞ്ചു ശതമാനം എന്റെ ഭാഗത്തുനിന്നും തെറ്റുണ്ടാകാം അത് ചെയ്യിപ്പിച്ചത് ആരാണ് എന്നെനിക്കു പറഞ്ഞു തരണം – ഭാഗ്യലക്ഷ്മി കൈരളി ന്യൂസിനോട് പറഞ്ഞത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here