‘പണമില്ലാത്തതിനാല്‍ എസ്പിബിയുടെ മൃതദേഹം വിട്ടുകിട്ടിയില്ല’; വ്യാജപ്രചാരണത്തിനെതിരെ മകന്‍ ചരണ്‍ രംഗത്ത്

പണമില്ലാത്തതിനാല്‍ അച്ഛന്റെ മൃതദേഹം വിട്ടുകിട്ടിയില്ലെന്ന പ്രചാരണത്തിനെതിരെ എസ്പിബിയുടെ മകന്‍ ചരണ്‍ രംഗത്ത്. എസ്പിബിയുടെ ഔദ്യോഗിക പേജിലെത്തിയാണ് ഇക്കാര്യം ചരണ്‍ തുറന്ന് പറഞ്ഞത്.

പണം അടയ്ക്കാത്തതിനാല്‍ ആശുപത്രിയില്‍ നിന്നും എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുക്കാന്‍ വൈകിയെന്നും ഒടുവില്‍ ഉപരാഷ്ട്രപതി ഇടപ്പെട്ട ശേഷമാണ് മൃതദേഹം വിട്ടുകൊടുത്തതെന്നുമുള്ള തരത്തില്‍ വ്യാജപ്രചാരണം ശക്തമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ചരണിന്റെ പ്രതികരണം.

കഴിഞ്ഞ മാസം 5-ാം തീയതി മുതല്‍ എസ്പിബി ആശുപത്രിയില്‍ ചികില്‍സയിലാണ്. അന്നുമുതലുള്ള എല്ലാ ബില്ലുകളും അടച്ചതാണ്. എന്നാല്‍ ഒടുവില്‍ ബില്ല് അടയ്ക്കാന്‍ പണമില്ലാതെ വന്നെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് സഹായം ചോദിച്ചിട്ട് അവര്‍ ചെയ്തില്ലെന്നുമാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്.

ഉപരാഷ്ട്രപതിയെ സമീപിച്ചപ്പോള്‍ അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടുകൊടുത്തത് എന്നും പറയുന്നത് വ്യാജമാണ്. ദയവായി ഇത്തരം വ്യാജപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ചരണിന്റെ അപേക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News