സാമൂഹിക അകലം പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി; കടകളില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ ഉടമകള്‍ക്കെതിരെ നടപടി: മുഖ്യമന്ത്രി

സാമൂഹിക അകലം പാലിക്കാത്തവർക്ക് എതിരെ കർശന നടപടി എടുക്കും. കടകളിൽ കടയുടമക്കെതിരെ നടപടിയെടുക്കും.

കടയ്ക്ക് അകത്ത് നിൽക്കാവുന്നതിലും കൂടുതൽ പേരുണ്ടെങ്കിൽ പുറത്ത് ക്യൂവായി നിൽക്കണം. ഇത്തരത്തിൽ കടയുടമയ്ക്ക് ഉത്തരവാദിത്തം വരും. അത് നിറവേറ്റിയില്ലെങ്കിൽ നടപടിയെടുക്കും. അത് അതേ രീതിയിൽ നടപ്പിലാക്കുന്നതിന് കേരളത്തിന്‍റെ അന്തരീക്ഷത്തിൽ വന്ന മാറ്റം തടസം സൃഷ്ടിച്ചു. ഇത് പാലിച്ചില്ലെങ്കിൽ കടയ്ക്ക് നേരെ നടപടിയെടുക്കും. കട അടച്ചിടും.

കല്യാണത്തിന് 50 പേരാണ് കൂടാവുന്നത്. ശവദാഹത്തിന് 20 പേർ എന്ന് നേരത്തെ കണക്കാക്കിയതാണ്. ഇത് അതേ നിലയിൽ നടപ്പിലാക്കണം. ഇതിലും മാറ്റം വരുന്നുണ്ട്. അത് സമ്മതിക്കാനാവില്ല. ആൾക്കൂട്ടം പല തരത്തിൽ പ്രയാസമുണ്ടാക്കുന്നു. അതാണ് വ്യാപനത്തിന് കാരണം.

ഇന്ന് റിവ്യൂ മീറ്റിങിൽ ഒരു കളക്ടർ പറഞ്ഞത്, ഒരു ശവദാഹത്തിൽ പങ്കെടുത്ത എല്ലാവർക്കും കൊവിഡ് ബാധിച്ചുവെന്നാണ്. ഇത് പ്രോട്ടോക്കോൾ പാലിക്കാതെ വരുന്നതാണ്. ഇത് ലംഘിക്കുന്നവർക്ക് എതിരെ ശക്തമായ ഇടപെടൽ ഉണ്ടാകും. ഇന്നുള്ള സംവിധാനം മാത്രം പോര.

സർക്കാർ സർവീസിൽ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥർ നല്ല രീതിയിൽ ഇക്കാര്യത്തിൽ സഹായിക്കാനാവുന്നവരാണ്. അത്തരം ആളുകളുടെ പട്ടിക തയ്യാറാക്കും. പഞ്ചായത്ത്, മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലെ എല്ലാ പ്രവർത്തനങ്ങളുടെയും മേൽനോട്ടം ഇവർക്ക് നൽകും. പ്രത്യേകമായ ചില അധികാരങ്ങളും തത്കാലം നൽകും. അത്തരത്തിലൊരു ഇടപെടൽ സംസ്ഥാനത്താകെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഉണ്ടാകണം.

മാസ്ക് ധരിക്കാത്ത ആളുകളുണ്ടാകുന്നു. പിഴ വർധിപ്പിക്കേണ്ടതായി വരും. അതിനാവശ്യമായ നടപടികൾ സ്വീകരിക്കും. സംസ്ഥാനത്താകമാനം 225 കൊവിഡ് സിഎഫ്എൽടിസികളുണ്ട്. രോഗലക്ഷണം കുറഞ്ഞതോ ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും കേന്ദ്രങ്ങളിലായി 32979 കിടക്കകളുണ്ട്. 19478 എണ്ണത്തിൽ രോഗികളെ ചികിത്സിക്കുന്നുണ്ട്. കൊവിഡ് മുക്തർക്ക് പല അസുഖം വരുന്നുണ്ട്. പോസ്റ്റ് കൊവിഡ് ക്ലിനിക് ആരംഭിക്കും.

രോഗലക്ഷണം രൂക്ഷമാകുന്ന സാഹചര്യത്തിൽ 38 കൊവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും സ്ഥാപിച്ചു. 18 ഇടത്ത് അഡ്മിഷൻ തുടങ്ങി. 669 രോഗികളെ അഡ്മിറ്റ് ചെയ്തു. ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ സിലിണ്ടർ തുടങ്ങിയ സൗകര്യമെല്ലാം പരമാവധി ഒരുക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here