സംസ്ഥാനത്ത് പോസ്റ്റ് കൊവിഡ് ക്ലീനിക്കുകള്‍ ആരംഭിക്കും: മുഖ്യമന്ത്രി

സംസ്ഥാനത്താകമാനം 225 കൊവിഡ് സിഎഫ്എൽടിസികളുണ്ട്. രോഗലക്ഷണം കുറഞ്ഞതോ ഇല്ലാത്തതോ ആയ രോഗികളെ പരിചരിക്കുന്നതിനാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. ഇത്രയും കേന്ദ്രങ്ങളിലായി 32979 കിടക്കകളുണ്ട്. 19478 എണ്ണത്തിൽ രോഗികളെ ചികിത്സിക്കുന്നുണ്ട്. കൊവിഡ് മുക്തർക്ക് പല അസുഖം വരുന്നുണ്ട്. പോസ്റ്റ് കൊവിഡ് ക്ലിനിക് ആരംഭിക്കും.

രോഗലക്ഷണം രൂക്ഷമാകുന്ന സാഹചര്യത്തിൽ 38 കൊവിഡ് സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളും സ്ഥാപിച്ചു. 18 ഇടത്ത് അഡ്മിഷൻ തുടങ്ങി. 669 രോഗികളെ അഡ്മിറ്റ് ചെയ്തു. ഐസിയു, വെന്റിലേറ്റർ, ഓക്സിജൻ സിലിണ്ടർ തുടങ്ങിയ സൗകര്യമെല്ലാം പരമാവധി ഒരുക്കി.

ഇപ്പോൾ കോഴിക്കോട് ജില്ലയിലാണ് സ്ഥിതി ഗുരുതരം. 918 പേർക്ക് ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. 900 സമ്പർക്കം. കോട്ടയത്ത് എല്ലാ മുനിസിപ്പാലിറ്റികളും ഭൂരിഭാഗം ഗ്രാമ പഞ്ചായത്തിലും കൊവിഡ് ബാധിതരുണ്ട്. മൂന്ന് ദിവസമായി രോഗികളുടെ എണ്ണം ഗണ്യമായി വർധിക്കുന്നു.

പത്ത് ദിവസത്തിനുള്ളിൽ തൃശ്ശൂരിൽ വർധിച്ചത് 4000 രോഗികളാണ്. 60 വയസിന് മുകളിൽ 73 പേർക്കും 10ൽ താഴെ പ്രായമുള്ള 28 പേർക്കും കൊവിഡ് ബാധിച്ചു. വയനാട്ടിൽ കൗമാരക്കാരിലും യുവാക്കളിലുമാണ് രോഗബാധ കൂടുതൽ. ഇന്നലെ 172 പേർക്ക് സ്ഥിരീകരിച്ചതിൽ 105 പേർ 10 നും 40 നും ഇടയിൽ പ്രായമുള്ളവരാണ്.

കണ്ണൂരിൽ കൂടുതൽ ആരോഗ്യപ്രവർത്തകർക്ക് രോഗബാധ ഉണ്ടാകുന്നു. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് പരിശീലനം നൽകാൻ തീരുമാനിച്ചു. മൂന്ന് ആശുപത്രികളടക്കം ആറ് ആക്ടീവ് ക്ലസ്റ്ററുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News