പ്രോട്ടോക്കോള്‍ ലംഘിച്ച് സമരത്തിനിറങ്ങിയ കോണ്‍ഗ്രസ് പ്രവര്‍ത്തകനില്‍ നിന്ന് കൊവിഡ് ബാധിച്ച് പിതാവ് മരിച്ചു

കോണ്ഗ്രസ്സിന്റെ ആൾക്കൂട്ട അക്രമ സമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസ്‌ പുത്തൂർ മണ്ഡലം സെക്രട്ടറിയിൽ നിന്ന്‌ കോവിഡ്‌ പകർന്ന് അച്ഛൻ മരിച്ചു.

തൃശൂർ ഒല്ലൂർ പുത്തൂർ കോൺഗ്രസ്‌ മണ്ഡലം സെക്രട്ടറിയായ ഷിജു തേറാട്ടിലിന്റെ അച്ഛൻ വാറുണ്ണിയാണ്‌ കോവിഡ് ബാധിച്ച് മരിച്ചത്‌. ഷിജുവിന്റെ അമ്മയ്‌ക്കും കോവിഡ് സ്ഥിരീകരിച്ചു.

ഇവർ‌ കൊടുങ്ങല്ലൂർ താലൂക്ക്‌ ആശുപത്രിയിൽ ചികിത്സയിലാണ്‌. രോഗ ലക്ഷണങ്ങൾ ഉണ്ടായിട്ടും DCC നിർദ്ദേശം ഉള്ളതിനാൽ ഇയാൾ രോഗ വിവരം വീട്ടുകാരോട് മറച്ചു വെക്കുകയായിരുന്നു.

തൃശൂരിൽ വലിയ രീതിയിൽ കോവിഡ് വ്യാപനം ഉണ്ടാകുമ്പോഴും കോവിഡ്‌ മാനദണ്ഡങ്ങൾ ഒന്നും പാലിക്കാതെ നിരവധി ആൾക്കൂട്ട സമരങ്ങളിൽ കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ഷിജു തേറാട്ടിൽ പങ്കെടുത്തിരുന്നു.

ജില്ലയിൽ എല്ലാ മേഖലകളിലെയും കോണ്ഗ്രസ് നേതാക്കളുമായും ഇയാൾ സമ്പർക്കം പുലർത്തിയിരുന്നു.കഴിഞ്ഞ ദിവസങ്ങളിലായി മണ്ണുത്തി മേഖലയിൽ മാത്രം 50 ഓളം കോണ്ഗ്രസ് പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

പ്രദേശത്ത് കോവിഡ് വ്യാപനം വർധിച്ചതോടെ സമരങ്ങളിൽ പങ്കെടുത്തവർ കോവിഡ്‌ ടെസ്റ്റ്‌ നടത്തരുതെന്ന ഡിസിസി രഹസ്യ നിർദേശമുള്ളതിനാൽ ഇയാൾ രോഗലക്ഷണം ഉണ്ടായിട്ടും ആരോഗ്യ പ്രവർത്തകരെയോ വീട്ടിലോ അറിയിച്ചിരുന്നില്ല. തുടർന്നാണ് ഇയാളിൽ നിന്ന് അച്ഛനും അമ്മയ്ക്കും കോവിഡ് ബാധിച്ചത്.

കോവിഡ്‌ ഹൈറിസ്‌ക്‌ കാറ്റഗറിയിൽപ്പെട്ട അച്ഛനും അമ്മയ്‌ക്കും രോഗം‌ സ്ഥിരീകരിച്ചതോടെ ആരും അറിയാതിരിക്കാൻ സ്വന്തം വീടിനുപകരം കോർപറേഷൻ പരിധിയിലുള്ള തറവാട്ട്‌ വീട്ടിലേക്ക്‌ ഷിജു മാറിത്താമസിച്ചു.

ഇതോടെ കോവിഡ്‌ ബാധിച്ച വാറുണ്ണിയെ തൃശൂർ മെഡിക്കൽ കോളേജിലേക്കും അമ്മയെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്കും മാറ്റി.മറ്റ് ആരോഗ്യ അവശതകൾ ഉണ്ടായിരുന്ന വാറുണ്ണി കോവിഡ് ചികിത്സയിലിരിക്കെ മരിച്ചു.

രോഗം മൂർച്ഛിച്ചതോടെ മരണ ഭയം കൊണ്ട്‌ ഷിജു തേറാട്ടിൽ മെഡിക്കൽ കോളേജിൽ ചികിത്സ തേടി.ഇയാൾ ഇപ്പോഴും ഇപ്പോഴും കോവിഡ് പോസിറ്റീവായി ചികിത്സയിൽ തുടരുകയാണ് ഷിജുവിനൊപ്പം സമരത്തിനിറങ്ങിയ കെഎസ്‌യു ജില്ലാ സെക്രട്ടറി വി എസ് ഡേവിഡിനും യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി ആൽജോ ചാണ്ടിക്കും കോവിഡ് ബാധിച്ചു. ഇവരെക്കൂടാതെ നൂറോളം KSU യൂത്ത് കോണ്ഗ്രസ് പ്രവർത്തകർക്ക്‌ കോവിഡ് രോഗ ബാധയുള്ളതായാണ്‌ വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News