
ആൾക്കൂട്ട അക്രമ സമരത്തിനിറങ്ങിയ കോൺഗ്രസ് പുത്തൂർ മണ്ഡലം സെക്രട്ടറിയിൽ നിന്ന് കോവിഡ് ബാധിച്ച് അച്ഛൻ മരിച്ചു. ഒല്ലൂരിലെ പുത്തൂർ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയായ ഷിജു തേറാട്ടിലിന്റെ അച്ഛൻ വാറുണ്ണിയാണ് കോവിഡ് ബാധിച്ച് മരിച്ചത്.
ഷിജുവിന്റെ അമ്മയ്‌ക്കും കോവിഡ് സ്ഥിരീകരിച്ചു. ഷിജുവിന്റെ അമ്മ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കോവിഡ് വ്യാപനം കണക്കിലെടുക്കാതെ നിരവധി ആൾക്കൂട്ട സമരങ്ങളിൽ ഇയാൾ പങ്കെടുത്തിരുന്നു. സമരങ്ങളിൽ പങ്കെടുത്തവർ കോവിഡ് ടെസ്റ്റ് നടത്തരുതെന്ന ഡിസിസി രഹസ്യ നിർദേശമുള്ളതിനാൽ രോഗലക്ഷണം ഉണ്ടായിട്ടും പുറത്തറിയിച്ചില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here