കൊല്ലംഡിസിസി ഓഫീസ് അടച്ചുപൂട്ടി.

കൊല്ലം ഡിസിസി ഓഫീസ് അടച്ചുപൂട്ടി. കോൺഗ്രസ് നേതാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഡിസിസി ഓഫീസ് അണുവിമുക്തമാക്കിയതിന്റെ ഭാഗമായി അടച്ചത്.കെപിസിസി സെക്രട്ടറി ഉൾപ്പടെ ക്വാറന്റൈനിൽ പോയി.കൊല്ലം കടപ്പാകട അഗ്നിശമന സേന ഡിസിസി ഓഫീസ് അണുവിമുക്തമാക്കി

കഴിഞ്ഞ ശനിയാഴ്ചയാണ് കൊല്ലം അഞ്ചാലുമൂഡ് ബ്ലോക്ക് പ്രസിഡന്റ് കുഴിയം ശ്രീകുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്.കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിന് തലേന്ന് കൊല്ലം ഡിസിസി ഓഫീസിൽ കുഴിയം ശ്രീകുമാർ എത്തിയിരുന്നു.ഇവിടെ ഡിസിസി പ്രസിഡന്റടക്കമുള്ളവരുടെ മുറിയിലും കയറുകയും പലരുമായും സമ്പർക്കത്തിലേർപ്പെടുകയും ചെയ്തിരുന്നു.

രോഗം സ്ഥിരീകരിച്ച ദിവസം രാവിലെ അഞ്ചാലുമൂഡ് നടന്ന പ്രതിഷേധ ധർണ്ണക്കും നേതൃത്വം നൽകി.ഡിസിസി ഭാരവാഹികളുമായി ഒരേ കാറിൽ സഞ്ചരിക്കുകയും ചെയ്തു.മറ്റ് പ്രതിഷേധ പരിപാടികളിലും, യോഗങളിലും ഇദ്ദേഹം പങ്കെടുത്തതായാണ് സൂചന.പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ടവരോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി.കെപിസിസി സെക്രട്ടറിയടക്കം ക്വാറന്റൈനിൽ പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News