നടിയെ ആക്രമിച്ച കേസില്‍ മൊഴി മാറ്റാന്‍ ഭീഷണിയുണ്ടെന്ന് മുഖ്യസാക്ഷി.

നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷികളില്‍ ഒരാളാണ് വിപിന്‍ലാല്‍. കാസര്‍ഗോഡ് സ്വദേശിയാണ് വിപിന്‍ ലാല്‍.വിപിന്‍ ലാലാണ് ജയിലില്‍ വെച്ച് നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതികളായ സുനില്‍ കുമാര്‍ അടക്കമുള്ളവരെ കത്തെഴുതാന്‍ സഹായിച്ചത്. കൃത്യം നടത്തിക്കഴിഞ്ഞെന്നും ഇനി ലഭിക്കേണ്ട പണം ലഭിക്കണമെന്നും പറയുന്ന കത്ത് അന്ന് വലിയ വിവാദമായിരുന്നു.

പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ തിരുത്തണമെന്ന് ഭീഷണിപ്പെടുത്തിയതായി വിപിന്‍ ലാല്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.ഫോണിലൂടേയും കത്തിലൂടേയും ഭീഷണിയുണ്ടെന്നാണ് വിപിന്‍ലാല്‍ പരാതിയില്‍ പറയുന്നത്. പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

സാക്ഷി മൊഴി നല്‍കാനുള്ള ദിവസം അടുത്തു വരുന്നതിനിടെയാണ് തനിക്ക് ഭീഷണി വരുന്നതെന്ന് വിപിന്‍ പരാതിയില്‍ പറയുന്നു.. വിപിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് 195 എ, 506 വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. കേസില്‍ ആരേയും പ്രതിചേര്‍ത്തിട്ടില്ലെന്നും അന്വേഷണം തുടങ്ങിയതായും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here